Malayali Live
Always Online, Always Live

ഒരു സ്ത്രീയോടും ഇങ്ങനെ ചോദിക്കരുത്; മാധ്യമ പ്രവർത്തകനോട് ക്ഷുഭിതയായി വരലക്ഷ്മി ശരത് കുമാർ..!!

7,116

തെന്നിന്ത്യൻ ഭാഷകളിൽ പ്രധാനമായും അഭിനയിക്കുന്ന താരം ആണ് നടൻ ശരത് കുമാറിന്റെ മകൾ കൂടിയായ വരലക്ഷ്മി.

മറ്റുനടിമാരിൽ വ്യത്യസ്തമായി നായിക വേഷങ്ങൾ കൂടാതെ സഹതാര വേഷങ്ങളും വില്ലൻ വേഷങ്ങളും ചെയ്യാൻ യാതൊരു മടിയും ഇല്ലാത്ത ഇമേജ് നോക്കി അഭിനയിക്കാത്ത ചുരുക്കം ചില നടിമാരിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ.

2012 ൽ പുറത്തിറങ്ങിയ പോടാ പോടീ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. ശരത് കുമാറിന്റെ ആദ്യ ഭാര്യ ച്ഛായയിൽ ജനിച്ച മകൾ ആണ് വരലക്ഷ്മി. 2008 ൽ ചിത്രീകരണം തുടങ്ങിയ പോടാ പൊടി പുറത്തിറങ്ങിയത് 2012 ആയിരുന്നു.

അടുത്ത ചിത്രം വിശാലിന്റെ നായികയായി എത്തിയത് റിലീസ് ചെയ്തില്ല. അതോടെ ഭാഗ്യമില്ലാത്തവൾ എന്നാണ് തമിഴ് സിനിമ ലോകം വരലക്ഷ്മിയെ കണ്ടത്. തുടർന്ന് 2014 ൽ ആണ് താരത്തിന്റെ രണ്ടാം ചിത്രം എത്തുന്നത്. മാണിക്യ എന്ന കന്നഡ ചിത്രം ആയിരുന്നു.

കന്നടയിൽ ഏറ്റവും വലിയ ഹിറ്റായി ആ ചിത്രം മാറി. തുടർന്ന് മലയാളത്തിൽ മമ്മൂട്ടിക്കൊപ്പം താരം അഭിനയിച്ചു. വിജയ് ചിത്രം സർക്കാരിൽ വില്ലത്തി വേഷത്തിൽ എത്തിയ വരലക്ഷ്മി പലപ്പോഴും വിശാലമായി പ്രണയത്തിൽ ആണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ താരം അത് പലപ്പോഴും നിഷേധിക്കുകയാണ് പതിവ്.

എന്നാൽ 36 വയസ്സ് കഴിഞ്ഞ താരം ഇപ്പോഴും അവിവാഹിതയായി തുടർന്നത് പ്രണയ നൈരാശ്യം മൂലം ആണെന്ന് പലപ്പോഴും ഗോസ്സിപ് കോളങ്ങളിൽ വാർത്തകൾ ആയി എത്താറുണ്ട്. എന്നാൽ ഇപ്പോൾ മാധ്യമ പ്രവർത്തകന് തന്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നൽകി ഇരിക്കുകയാണ് താരം.

ഒരു സ്വകാര്യ ആശുപത്രിയുടെ ചടങ്ങിൽ എത്തിയ വരലക്ഷ്മിയോട് എന്നാണ് വിവാഹം എന്നുള്ള ചോദ്യവുമായി മാധ്യമ പ്രവർത്തകൻ എത്തിയത്. വിവാഹം എന്നുള്ളത് അത്ര വലിയ ബഹുമതിയാണോ ഇത് വളരെ വൃത്തികെട്ട ചോദ്യം ആണെന്നും മേലാൽ സ്ത്രീകളോട് ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കരുത് എന്നും രൂക്ഷമായ ഭാഷയിൽ താരം പറഞ്ഞത്.

അഭിനയത്തിനോടൊപ്പം മികച്ച വിദ്യാഭ്യാസം നേടിയ ആൾ കൂടിയാണ് വരലക്ഷ്മി. മൈക്രോ ബയോളജിയിൽ ബിരുദം നേടിയ ആൾ കൂടിയാണ് വരലക്ഷ്മി. കൂടാതെ ബിസിനെസ്സ് മാനേജുമെന്റിൽ മാസ്റ്റർ ഡിഗ്രിയും എടുത്തിട്ടുണ്ട് താരം.