Malayali Live
Always Online, Always Live

ഇവളെ നീ കൊണ്ടുപോക്കോ എന്ന് അനൂപ്; എനിക്ക് വേണ്ട നീ തന്നെ എടുത്തോയെന്ന് മണിക്കുട്ടൻ; പകരം വീട്ടിയതാണെന്ന് ഋതുവും..!!

2,551

ബിഗ് ബോസ് സീസൺ 3 യിൽ പ്രേക്ഷകർ പ്രതീക്ഷിച്ച പ്രണയം ആയിരുന്നു മണികുട്ടന്റേയും ഋതുവിന്റെയും എന്നാൽ മുളയിലേ തന്നെ ഋതു താല്പര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. എന്നും അടിയും ഇടിയും ഒക്കെ ആയി മുന്നോട്ട് പോകുന്ന ബിഗ് ബോസ്സ് വീട്ടിൽ 22 ആം ദിവസം വളരെ ശാന്തമായ അന്തരീക്ഷം ആയിരുന്നു.

രാവിലെ തന്നെ ടിംപാൽ അടക്കം ഉള്ളവർ കളിക്കുകയും പിന്നീട് അങ്ങിങ്ങായി ഇരുന്നു പലതും പറയുന്നതും ഒക്കെ ഉണ്ടായി എന്നാലും സംഭവബഹുലമായി ഒന്നും നടന്നില്ല. രാവിലെ കളർ തൊട്ടു കളിയും രാത്രിയിൽ വനിതാ ദിനം ആഘോഷവും ഒക്കെ നടന്നു. എന്നാൽ ഇതിനൊക്കെ ഇടയിൽ ബിഗ് ബോസ് അടുക്കളയിൽ നിന്നും ഉണ്ടായ രസകരമായ ഒരു സംഭവം അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

അനൂപ് ചായ ഉണ്ടാക്കുകയും അത് കുടിക്കാൻ എത്തുന്ന മണിക്കുട്ടൻ ഋതു മന്ത്ര എയിഞ്ചൽ എന്നിവർ ആണ് ഉള്ളത്. അനൂപ് ചായ ഉണ്ടാക്കുന്നതിൽ നിന്നും ആണ് തുടക്കം. പാല് പിരിഞ്ഞു പോയി എന്ന് പറയുന്നു. അനൂപേട്ടന് ചായ ഉണ്ടാക്കാൻ മണിക്കൂറുകൾ വേണം എന്ന് ആയിരുന്നു എയിഞ്ചലിന്റെ കളിയാക്കൽ. എന്നാൽ ഞാൻ ഇതിൽ കേറി ഇരുന്നുല്ലല്ലോ ഉണ്ടാക്കുന്നത് എന്നായിരുന്നു അനൂപ്.

പാല് പിരിഞ്ഞാലും ചായ കുടിച്ചു ഇറക്കും എന്ന് അനൂപും മണികുട്ടനും പറയുന്നു. എന്നാൽ തനിക്ക് ആദ്യം വേണം എന്നായിരുന്നു എയിഞ്ചൽ. എന്നാൽ നിനക്ക് അവസാനമേ തരൂ എന്നാണ് അനൂപ് ഇതെങ്ങാനും കുടിച്ചു എന്തേലും പറ്റിയാൽ നീ ആദ്യം തല കറങ്ങി വീഴുന്നത് കാണേണ്ടി വരുമെന്നായി അനൂപിന്റെ കൗണ്ടർ അടി. എന്നാൽ ചിരിച്ചു കൊണ്ട് എയിഞ്ചൽ കളം വിടുന്നു.

അപ്പോൾ റിതു പറയുന്നു തനിക്ക് ഒരു സ്ട്രോങ്ങ് കുറഞ്ഞ ചായ മതി എന്ന്. ഗെറ്റ് ഔട്ട് എന്നായിരുന്നു അനൂപ് ഋതുവിനോട് പറഞ്ഞത് എന്നാൽ റിതു പോയില്ല. തുടർന്ന് ചായയിൽ ഇടാൻ പഞ്ചസാരയ്ക്ക് പകരം ഉപ്പുമായി റിതു വരുന്നു. ഇത് കൂടി ആയപ്പോൾ ചായയുമായി പുറത്തേക്ക് പോകുകയായിരുന്ന മണികുട്ടനോട് കൈ നീട്ടി വിളിച്ചുകൊണ്ട് ഇതിനെ വേണമെങ്കിൽ കൊണ്ട് പൊക്കോ എന്നായി അനൂപ്. എന്നാൽ വേണ്ട എന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞത്.

തൽക്കാലം ആവശ്യം ഇല്ല നീ തന്നെ വെച്ചോ എന്നായിരുന്നു മണികുട്ടന്റെ മറുപടി. എന്നാൽ മണിക്കുട്ടൻ തന്നോട് പകരം വീട്ടിയത് ആയിരുന്നു എന്നാണ് റിതു ഇതിനെ കുറിച്ച് അനൂപിനോട് പറഞ്ഞത്. ലാലേട്ടൻ വന്നപ്പോൾ താൻ വേണ്ട എന്ന് പറഞ്ഞില്ലേ അതിനു പകരം വീട്ടിയതാണ് മണിക്കുട്ടൻ. മണികുട്ടന് വേണ്ടി മോഹൻലാൽ ഋതുവിനെ സമീപിച്ചപ്പോൾ വേണ്ട എന്നും ഞാൻ ഇങ്ങനെയൊക്കെ അങ്ങോട്ട് ജീവിച്ചു പൊക്കോട്ടെ എന്നായിരുന്നു ഋതുവിന്റെ മറുപടി.