Malayali Live
Always Online, Always Live

മകളെ ഇപ്പോഴേ ക്ലീനിങ് കുക്കിങ് എല്ലാം പഠിക്കുന്നുണ്ട്; മകളെ വേറെ വീട്ടിലേക്ക് അയക്കേണ്ടതല്ലേ; സ്റ്റാർ മാജിക്ക് ഷോയിൽ പരാമർശവുമായി മുക്ത..!!

3,191

കുറച്ചു കാലങ്ങൾ ആയി സ്റ്റാർ മാജിക് ഷോയിൽ വിവാദങ്ങൾ മാത്രം ആണ് വരുന്നത്. സന്തോഷ് പണ്ഡിറ്റ് ആയിട്ടുള്ള വിവാദങ്ങൾ കെട്ടടങ്ങുമ്പോൾ ഇപ്പോൾ പുത്തൻ വിവാദം വന്നിരിക്കുന്നത് നടി മുക്ത മകളെ കുറിച്ച് പറഞ്ഞ ചില പരാമർശങ്ങൾ തന്നെയാണ്.

മുക്ത മകൾക്കു ഒപ്പം ആയിരുന്നു സ്റ്റാർ മാജിക് ഷോയിൽ എത്തിയത്. ഷോയിൽ അവതാരകയായ ലക്ഷ്മി നക്ഷത്ര ആണ് മുക്തയുടെ മകളോട് അമ്മ എന്തൊക്കെ കാര്യങ്ങൾ ആണ് പഠിപ്പിച്ചു തന്നിട്ടുള്ളത് എന്ന് ചോദിക്കുന്നത്. മകൾ ആയിരുന്നില്ല ചോദ്യത്തിന് മറുപടി നൽകിയത്.

actress muktha

മുക്ത തന്നെ ആയിരുന്നു കൃത്യമായ മറുപടിയുമായി എത്തിയത്. എന്നാൽ ഈ മറുപടികൾ ആണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുന്നത്. അവളെ കൊണ്ട് ഞാൻ അത്യാവശ്യം ക്ലീനിങ് കുക്കിങ് അങ്ങനെ എല്ലാം ചെയ്യിപ്പിക്കും.

അപ്പോൾ ബാല വേലയാണ് പരിപാടി എന്നാണ് ബിനു അടിമാലിയുടെ കൗണ്ടർ കമെന്റ്. എന്നാൽ അപ്പോൾ തന്നെ മുക്ത ഇതിനുള്ള മറുപടി നൽകി. അത് അങ്ങനെയല്ല ചെട്ടാ.. പെൺകുട്ടികൾ അതൊക്കെ ചെയ്തു പഠിക്കണം. ആർട്ടിസ്റ്റ് എന്നൊക്കെ പറയുന്നത് കല്യാണം കഴിയുന്നത് വരെയേ ഉള്ളൂ അത് കഴിഞ്ഞാൽ നമ്മൾ വീട്ടമ്മയായി. അവളും ജോലി ചെയ്തു പഠിക്കണം.

Actress muktha

നാളെ അവളും വേറെ വീട്ടിൽ കേറി ചെല്ലാൻ ഉള്ളതല്ലേ.. ഞാൻ ഈ കാണുന്ന ആൾ അല്ല വീട്ടിൽ എന്നാണ് മുക്ത തുടർന്ന് പറയുന്നത്. എന്നാൽ വീഡിയോ പുറത്തു വന്നതോടെ മുക്തക്ക് എതിരെ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷകൻ ഷഹീർ.

ബാല അവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സമൂഹത്തിൽ അപമാനിക്കുന്നത് ആണ് ഇക്കാര്യം എന്നാണ് ആരോപണം.

അഭിഭാഷകൻ ഷഹീറിനൊപ്പം എഴുത്തുകാരി തനൂജ ഭട്ടതിരി , അഭിഭാഷക കുക്കു ദേവിക , സുജാത വർമ്മ , ലീന ആനന്ദൻ എം കെ വിനോദ് എന്നിവർ ചേർന്നാണ് ബാലാവകാശ കമ്മീഷൻ , വനിതാ കമ്മീഷൻ , വാർത്ത വിതരണ വകുപ്പ് എന്നിവർക്ക് കത്ത് നൽകിയത്.

ഇത്തരം പരിപാടികൾ വരാതെ ഇരിക്കാൻ ഉള്ള നടപടികൾ ഉണ്ടാവാനും. ഇപ്പോൾ യൂട്യൂബിൽ വന്നിരിക്കുന്ന ഈ വീഡിയോ പിൻവലിക്കാനും ആണ് ആവശ്യം.