Malayali Live
Always Online, Always Live

തമ്പിയുടെ പ്ലാനിങ് വീണ്ടും തെറ്റി; സാന്ത്വനത്തിൽ പുതിയ വിശേഷം, എന്നാൽ ഇത്തവണ ആഗ്രഹിച്ചത് നടക്കില്ല..!!

3,894

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്. ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്. കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.

ശിവന്റെയും അഞ്ജലിയുടെയും ആരാധകർ ആണ് ഇപ്പോൾ കൂടുതൽ സങ്കടത്തിൽ ആയത്. കുറച്ചു നാളുകൾ ആയി സ്വത്ത് തർക്കങ്ങളും തമ്പിയും അപ്പുവും ഹരിയുമായി ഉള്ള വഴക്കുകൾ എല്ലാം ആണ് സാന്ത്വനത്തിൽ നടക്കുന്നത്. അതുകൊണ്ട് ഒക്കെ തന്നെ ഇപ്പോൾ ശിവനും അഞ്ജലിക്കും വേണ്ടത്ര പ്രാധാന്യം സീരിയലിൽ ഇല്ല എന്ന് വേണം പറയാൻ.

തമ്പിയുടെ അഴിഞ്ഞാട്ടം ആയിരുന്നു കുറച്ചു ദിവസങ്ങൾ ആയി സാന്ത്വനത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. തമ്പിയെ ഒരു രീതിയിലും തളക്കാൻ സാന്ത്വനം സഹോദരങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. എന്തായാലും വഴക്ക് മൂർച്ഛിക്കുകയും അപ്പു അമരാവതിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

പിന്നീട് ഹരിയിൽ നിന്നും അപ്പുവിനെ പിരിക്കാൻ കഴിയുന്ന സന്ദർഭം ആണെന്ന് മനസിലാക്കിയ തമ്പി വിവാഹ മോചനം നേടിയെടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്റെ ഇടയിൽ ആയിരുന്നു തമ്പിയെ നെറ്റിക്കുന്നതും ബാക്കി ഉള്ളവർക്ക് സന്തോഷവും നൽകുന്ന വാർത്ത എത്തിയത്.

തലകറങ്ങി ആശുപത്രിയിൽ എത്തിയ അപർണ്ണ ഗർഭിണിയാണ് എന്നുള്ള സത്യം. ഈ വിവാഹം ഇപ്പോൾ സാന്ത്വനം കുടുംബവും അറിഞ്ഞതോടെ എല്ലാവരും ഏറെ സന്തോഷത്തിൽ ആണ്. പിണക്കങ്ങൾ മറന്ന് ഹരിയും അപ്പുവിനെ കാണാൻ ആശുപത്രിയിലേക്ക് പോയി കഴിഞ്ഞു,