Malayali Live
Always Online, Always Live

സാന്ത്വനത്തിലെ ജയന്തിയും ഹരിയും ഒന്നിക്കുന്ന ദീപാവലി ഫോട്ടോഷൂട്ട്; ഇത് സേതുവേട്ടനും അപ്പുക്കിളിയും സഹിക്കുമോ..!!

3,375

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ സാന്ത്വനത്തിൽ കൂടി ശ്രദ്ധ നേടിയ താരമാണ് അപ്സര. ജയന്തി എന്ന നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രമാണ് താരം ഈ സീരിയലിൽ ചെയ്യുന്നത്. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടർ ആയ ആൽബി ഫ്രാൻസിസിനെയാണ് അപ്സര രത്നാകരൻ വിവാഹം കഴിച്ചിരിക്കുന്നത്.

അപ്സര പ്രധാന വേഷത്തിൽ എത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആയിരുന്നു ആൽബി. അന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും തുടർന്ന് പ്രണയവും കഴിഞ്ഞ വര്ഷം നവംബറിൽ വിവാഹവും കഴിക്കുന്നത്. ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് അപ്സരക്കും മികച്ച സംവിധയാകാനുള്ള അവാർഡ് ആൽബി ഫ്രാൻസിസും നേടിയിരുന്നു.

apsara rathnakaran diwali photos
apsara rathnakaran diwali photos

എന്നാൽ അപ്സര രത്നാകരൻ എന്ന താരത്തിനെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് സാന്ത്വനത്തിൽ ജയന്തിയായി എത്തിയതോടെ ആയിരുന്നു. മലയാളത്തിൽ ഏറ്റവും ട്രെൻഡിങ് ആയി നിൽക്കുന്ന സീരിയൽ ആണ് ആദിത്യൻ സംവിധാനം ചെയ്തു ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം. തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോർഴ്‌സിന്റെ ഔദ്യോഗിക റീമേക്ക് ആണ് സാന്ത്വനം. ചിപ്പി ആണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ചിപ്പി അവതരിപ്പിക്കുന്നത് ദേവി എന്ന കഥാപാത്രത്തിനെയാണ്. ദേവിയുടെ സഹോദരൻ സേതുവിന്റെ ഭാര്യയുടെ വേഷത്തിൽ ആണ് അപ്സര എത്തുന്നത്. ദേവിയോടും കുടുംബത്തോടും അടങ്ങാത്ത കുശുമ്പും അസൂയയും ഉള്ള തരം കിട്ടുമ്പോൾ എല്ലാം സാന്ത്വനം കുടുംബത്തിനെ തകർക്കാൻ നടക്കുന്ന വേഷമാണ് അപ്സര ചെയ്യുന്ന ജയന്തി.

apsara rathnakaran diwali photos
apsara rathnakaran diwali photos

ഏഷ്യാനെറ്റ് സീരിയൽ അവാർഡിൽ മികച്ച നെഗറ്റീവ് വേഷത്തിനുള്ള അവാർഡ് നേടിയ അപ്സര അഭിനയത്തിനൊപ്പം പലപ്പോഴും മോഡൽ ആയും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ദീപാവലിയുടെ ഭാഗമായി അപ്സര ചെയ്ത പുതിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്.

സാന്ത്വനം വീട്ടിലെ ഹരികൃഷ്ണനൊപ്പം ആണ് ജയന്തി ഏടത്തിയുടെ പുതിയ ഫോട്ടോഷൂട്ട്. ഗിരീഷ് നമ്പ്യാർ ആണ് ഹരിയുടെ വേഷത്തിൽ എത്തുന്നത്. രക്ഷ രാജ് ഹരിയുടെ ഭാര്യ അപ്പുവിന്റെ ഭാര്യയായി എത്തുന്നത്.

എന്നാൽ ഇപ്പോൾ പുത്തൻ ചിത്രങ്ങൾ വൈറൽ ആയതോടെ അപ്പുവിനെയും സേതുവിനെയും ഒഴുവാക്കി ജയന്തിയും ഹരിയും ഒന്നിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ദീപാവലി ചിത്രങ്ങൾക്കായി അപ്സരക്ക് കിടിലൻ മേക്കപ്പ് ചെയ്തിരിക്കുന്നത് ഗിരീഷ് നമ്പ്യാരുടെ ഭാര്യ പാർവതി നമ്പ്യാർ ആണ്.