Malayali Live
Always Online, Always Live

ബിഗ് ബോസ് കാണാൻ ആളില്ല; വെറുപ്പിക്കാൻ റോബിനെയും രജിത് കുമാറിനെയും കൊണ്ടുവന്നു; ഇനി എന്തെങ്കിലും നടക്കുമെന്ന് പ്രേക്ഷകർ..!!

2,156

ലോക വ്യാപകമായി തന്നെ വലിയ ആരാധകരുള്ള ഷോ ആണ് ബിഗ് ബോസ്. ഇന്ത്യയിൽ തന്നെ എല്ലാ ഭാഷകളിലും ബിഗ് ബോസ് ഉണ്ട്. മലയാളത്തിൽ ഇപ്പോൾ അഞ്ചാം സീസൺ ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

പതിവിൽ നിന്നും വിപരീതമായി വലിയ പൊട്ടിത്തെറികൾ ഒന്നും ഇല്ലാതെ എല്ലാവരും സൗമ്യമായിട്ട് ആണ് ബിഗ് ബോസ് വീട്ടിൽ ഓരോ ദിവസവും മുന്നേറുന്നത്. ഷോ അമ്പത് ദിവസങ്ങൾ കഴിയുമ്പോൾ വലിയ മുന്നേറ്റം റേറ്റിങ് വഴി ഉണ്ടാക്കാൻ കഴിഞ്ഞട്ടില്ല.

ആരാധകർക്ക് അത്രമേൽ ശക്തമായി തോന്നുന്ന കളിക്കാർ ബിഗ് ബോസ് വീട്ടിൽ ഇല്ല എന്നുള്ളതാണ് സത്യം. ഇപ്പോൾ ബിഗ് ബോസ് തന്നെ അതിനായി ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തുകയാണ്.

ബിഗ് ബോസിൽ നിന്നും എതിർ മത്സരാർഥികളെ അധിഷേപിച്ചതിന്റെ പേരിൽ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് രണ്ടാം സീസണിൽ പോയ രജിത് കുമാറും നാലാം സീസണിൽ പോയ റോബിനും ആണ് ബിബി ഹോട്ടൽ എന്ന വീക്കിലി ടാസ്കിൽ കൂടി നാല് ദിവസം ബിഗ്

ബോസ് വീട്ടിൽ നില്ക്കാൻ എത്തിയിരിക്കുന്നത്. സൗമ്യ സ്വഭാവത്തോടെ ആയിരുന്നു റോബിൻ എത്തിയത് എങ്കിൽ വന്നപ്പോൾ മുതൽ ചൊറിയാനുള്ള തീരുമാനത്തിൽ ആണ് രജിത് കുമാർ. രണ്ടു ഡോക്ടർമാർ കൂടി ബിഗ് ബോസിൽ പുതിയ ഓളമുണ്ടാക്കാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.