Malayali Live
Always Online, Always Live

ബിഗ് ബോസ് താരങ്ങൾ കൊച്ചിയിൽ; മണികുട്ടനെ കാണാനില്ല; വിജയി ആയിരിക്കുമോ എന്ന് ആരാധകർ..!!

3,042

ബിഗ് ബോസ് സീസൺ 3 മലയാളം ചിത്രീകരണം ഇനിയുണ്ടാവില്ല. ഒരു തരിയെങ്കിലും ആരാധകർ മോഹിച്ചിരുന്നു എങ്കിൽ അതിനു കൂടി വിവാരാമമിട്ടുകൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത്. ബിഗ് ബോസ് താരങ്ങൾ കൊച്ചിയിൽ വിമാനമിറങ്ങിയ വീഡിയോ ആണ് സാമൂഹിക മാധ്യമത്തിൽ ട്രെൻഡിങ്ങായി നിൽക്കുന്നത്.

ഗ്രാൻഡ് ഫിനാലെക്ക് വേണ്ടി കുറച്ചു ദിവസങ്ങൾ കൂടി ബാക്കി നിൽക്കുമ്പോൾ ആണ് മത്സരം അവസാനിപ്പിക്കേണ്ടി വന്നത്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ട് ഷോ അവസാനിക്കുകയായിരുന്നു. തമിഴ് നാട് പോലീസ് എത്തി ഷോ ചിത്രീകരണം നടന്ന സ്റ്റുഡിയോക്ക് സീൽ വെക്കുന്നത്.

തുടർന്ന് മത്സരാർത്ഥികളെ ബിഗ് ബോസ് വീട്ടിൽ നിന്നും ഹോട്ടലിലേക്ക് മാറ്റി എങ്കിൽ കൂടിയും വീണ്ടും ഷൂട്ട് ചെയ്യാനുള്ള അനുമതിക്ക് വേണ്ടി പരമാവധി ശ്രമങ്ങൾ സ്റ്റാർ നെറ്റ്‌വർക്കും ബിഗ് ബോസ് സംഘാടകരും ശ്രമിച്ചിരുന്നു. എന്നാൽ പരാജയമായതോടെ ആണ് ബിഗ് ബോസ് വിജയിയെ കണ്ടെത്താൻ ഹോട്ട് സ്റ്റാറിൽ കൂടി വോട്ടിങ് നടത്താൻ തീരുമാനമായത്.

ഇതോടെ താരങ്ങളെ നാട്ടിലേക്കു ബിഗ് ബോസ് തിരിച്ചു ആക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണി മുതൽ ആണ് വോട്ടിങ് തുടബഗ്ഗിയത്. ഷാനിഴ്ച വരെ ആണ് വോട്ടിങ് ഉള്ളത്. അതെ സമയം ഫിനാലെ നടത്തുക കേരളത്തിൽ ആയിരിക്കുമെന്ന് ആണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. താരങ്ങൾ എല്ലാവരും കേരളത്തിൽ എത്തി കഴിഞ്ഞു. താരങ്ങളെ സ്വീകരിക്കാൻ കുടുംബം എത്തിയിരുന്നു. ഡിംപൽ ആണ് ആദ്യം പുറത്തു വന്നത്.

തിങ്കൾ ഭാൽ ആണ് ടിമ്പലിനെ കാത്തു നിന്നത്. നേരത്തെ ഔട്ട് ആണെങ്കിൽ കൂടിയും സൂര്യ ഇപ്പോൾ ആണ് എത്തിയത്. സ്വീകരിക്കാൻ അമ്മയാണ് വന്നത്. കൂടാതെ കിടിലം ഫിറോസ് , നോബി മാർക്കോസ് , അനൂപ് കൃഷ്ണ , റംസാൻ , സായി വിഷ്ണു , റിതു മന്ത്ര എന്നിവരും എയർപോർട്ടിൽ വന്നിറങ്ങി. മണിക്കുട്ടൻ കൊച്ചിയിൽ എത്തിയില്ല. റിപ്പോർട്ട് അനുസരിച്ചു തിരുവനന്തപുരത്താണ് എന്നാണ് അറിയുന്നത്. എന്നാൽ മണികുട്ടൻ ആയിരിക്കും വിജയി എന്നാണ് ആരാധകർ പറയുന്നത്.

അതെ സമയം വിഡിയോയിൽ മണികുട്ടൻ മാത്രം ഇല്ലാത്തതിന്റെ സങ്കടം ആരാധകർക്ക് ഉണ്ട്. കൊച്ചിയിൽ വെച്ചാണ് ബിഗ് ബോസ് 3 ഫിനാലെ നടക്കുകയെന്നാണ് അറിയുന്നത്. ബിഗ് ബോസ് മലയാളം സീസണുകളിൽ ആദ്യമായാണ് ഏട്ട് മത്സരാർത്ഥികൾ ഫൈനലിസ്റ്റുകളാവുന്നത്. പ്രേക്ഷക പിന്തുണ കൂടുതലുളള മത്സരാർത്ഥികൾ തന്നെയാണ് ഇത്തവണയും ഫൈനലിൽ എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ ഇതുവരെയുളള പ്രകടനത്തിന്റെ അടിസ്ഥാനത്തിലും വോട്ടും നോക്കിയാണ് വിന്നറെ പ്രഖ്യാപിക്കുക.