Malayali Live
Always Online, Always Live

ലക്ഷ്മി നല്ല കുട്ടിയാ.. കൂടെ കൂട്ടിക്കൂടെയെന്ന് ആരാധകൻ; ഷിയാസിന്റെ മറുപടിയിൽ ഇപ്പോൾ എല്ലാം മനസിലായി എന്നും ആരാധകൻ..!!

3,273

കഴിഞ്ഞ കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒന്നാണ് സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്രയും താര മത്സരാർത്ഥി ആയ ഷിയാസ് കരീമും തമ്മിൽ ഉള്ള വിവാഹമാണ്. ഇത്തരത്തിൽ ഉള്ള വിവാഹ ചർച്ചക്ക് വഴി വെച്ചതും ലക്ഷ്മി ഇട്ട ഒരു വീഡിയോ തന്നെ ആണ്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ച ആയപ്പോൾ താരങ്ങൾ തന്നെ ഇതിന്റെ സത്യം പറഞ്ഞു രംഗത്ത് വന്നിരുന്നു. സ്റ്റാർ മാജിക്ക് എന്ന ഷോയിൽ കൂടി ആണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധ നേടുന്നത്. മോഡലിംഗ് രംഗത്ത് സജീവം ആയിരുന്നു എങ്കിൽ കൂടിയും ഷിയാസ് കരീം എന്ന താരത്തിനെ മലയാളികൾ അറിയുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു.

ബിഗ് ബോസ്സിൽ തിളങ്ങിയ താരത്തിന് മോഹൻലാലിനൊപ്പം ബിഗ് സ്ക്രീനിലും അവസരം ലഭിച്ചു. ഷിയാസ് ഇപ്പോൾ ഫ്ലവർസ് ചാനൽ നടത്തുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ സജീവം ആണ്. സ്റ്റാർ മാജിക് ഷോ അവതാരകയായ ലക്ഷ്മി നക്ഷത്ര ഷിയാസ് കരീമിന്റെ വീട്ടിൽ എത്തിയ വീഡിയോ ആണ് ഇരുവരും പ്രണയത്തിൽ ആണെന്ന് ഉള്ള വാർത്തകൾ വഴി തുറന്നത്.

ഇന്നും സാമൂഹിക മാധ്യമത്തിലെ ഒരു വിഭാഗം എങ്കിലും ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കും എന്ന് വിശ്വസിക്കുന്നവർ ആണ്. അതുകൊണ്ടു തന്നെ ആണ് ഷിയാസ് കരീമിനോട് ഇത്തരത്തിൽ ഉള്ള ചോദ്യങ്ങളുമായി ആരാധകർ വീണ്ടും എത്തുന്നത് എന്ന് തന്നെ വേണം വിശ്വസിക്കാൻ. ഷിയാസ് കരീമിനോട് ആരാധകൻ പറഞ്ഞത്.

നിങ്ങൾ പൊളി ആണ് മച്ചാനെ.. സ്റ്റാർ മാജിക്കിൽ… ലക്ഷ്മി കുട്ടി നല്ല കൊച്ച.. ഒന്ന് കൂടെ കൂട്ടിക്കൂടെ… മതം ഒക്കെ മനുഷ്യൻ ഉണ്ടാക്കുന്നത് അല്ലെ നിങ്ങൾ നല്ല ചേർച്ചയാ… കൂടെ കൂട്ടിക്കൂടെ…

എന്നാൽ ഞാൻ സിംഗിൾ ആണെന്നും ഞാൻ വിവാഹം കഴിച്ചട്ടില്ല എന്നും എന്നാൽ ലക്ഷ്മി നല്ല കുട്ടിയാണ് എന്നും ഷിയാസ് പറയുന്നു. എന്നാൽ അടുത്ത കമന്റ് ആരാധകൻ നൽകിയത് അപ്പോൾ നിങ്ങൾ തമ്മിൽ എന്തോ ഉണ്ട്. ലക്ഷ്മിയുടെ കയ്യിൽ പിടിക്കുന്നത് കണ്ടപ്പോൾ മനസിലായി എന്നും ഷിയാസ് പറയുന്നു.