Malayali Live
Always Online, Always Live

നാലര മാസങ്ങൾ കൊണ്ട് ഗർഭിണി; അപ്രതീക്ഷിത വിവാഹം പോലെ വീണ്ടും ഞെട്ടിച്ച് വീണ്ടും മൈഥിലി..!!

3,502

2009 ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് മൈഥിലി. രഞ്ജിത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി കരിയർ ആരംഭിക്കാൻ കഴിഞ്ഞു എന്നുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് മൈഥിലി.

ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ കൂടി മികച്ച സഹ നടിക്കുള്ള അവാർഡ് അടക്കം നേടിയ താരം അഭിനയ ലോകത്തിൽ തന്റെ മികവുള്ള പ്രകടനം കാഴ്ച വെച്ച താരം കൂടിയാണ്. തുടർന്ന് നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മഹാമോഹിനി, മാറ്റിനി, നാടോടി മന്നൻ, വേദി വഴിപാട്, ലോഹം, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

mythili sampath

പത്തനംതിട്ട കോന്നിയിൽ ആയിരുന്നു മൈഥിലിയുടെ ജനനം. തുടർന്ന് താരം കോന്നിയിൽ ഒരു ലോക്കൽ ചാനലിൽ അവതാരക ആയും പ്രവർത്തിച്ചിട്ടുണ്ട്. അഭിനയ ലോകത്തിൽ വലിയ ഒരു ജനശ്രദ്ധ നേടിയെടുക്കാൻ താരം കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

തുടർന്ന് തന്റെ മുപ്പത്തിനാലാം വയസിൽ താരം കൊച്ചി സ്വദേശി സമ്പത്തിനെ വിവാഹം കഴിക്കുക ആയിരുന്നു. 2022 ഏപ്രിൽ 28 നു ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താരം വിവാഹം കഴിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

mythili sampath

തുടർന്ന് കൊച്ചിയിൽ സിനിമ താരങ്ങൾക്കായി വിരുന്ന് സൽക്കാരവും ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹം കഴിഞ്ഞു നാലര മാസം കഴിയുമ്പോൾ താരം ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്നുള്ള വാർത്തയാണ് എത്തുന്നത്.

മൈഥിലി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി ഗർഭിണി ആയിട്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. നിറവയറിൽ നിൽക്കുന്ന താരത്തിന് നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്.