പല പൂജകളും നടത്തി ഫലം കണ്ടില്ല; വിവാഹ മോചനത്തിലേക്ക് പോകാൻ വരെ തീരുമാനിച്ച നിമിഷത്തെ കുറിച്ച് മോഹിനി..!!
മഹാലക്ഷ്മി എന്ന പേരിൽ ഉള്ള നടിയെ അറിയുമോ എല്ലാവർക്കും ഒരു സംശയം കാണും എന്നാൽ മോഹിനി എന്ന നടിയെ സുപരിചിതയും ആണ്.
കോയമ്പത്തൂർ ഒരു ഭ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹാലക്ഷ്മിയാണ് മോഹൻലാൽ നായകനായി എത്തിയ നാടോടി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ആയിരുന്നു മഹാലക്ഷ്മി സിനിമ വിജയങ്ങൾ നേടിയതോടെ പേര് മോഹിനി എന്ന് മാറ്റുന്നത്.
ജയറാമിന്റെ പട്ടാഭിഷേകം എന്ന ചിത്രത്തിൽ നായിക ആയി എത്തിയത് മോഹിനി ആയിരുന്നു. കൂടെ ദിലീപിന്റെ നായികയായും നിരവധി ചിത്രങ്ങളിൽ മോഹിനി അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷം അമേരിക്കയിൽ സ്ഥിരതാമസം ആക്കിയ മോഹിനി അമേരിക്കൻ വ്യവസായി ആയ ഭാരത് പോളിനെയാണ് വിവാഹം കഴിക്കുന്നത്. സിനിമയുടെ താരപ്രഭയിൽ നിൽക്കുമ്പോൾ ആയിരുന്നു മോഹിനി വിവാഹം കഴിക്കുന്നത്.
തുടർന്ന് സിനിമ ജീവിതവും നാടും നഗരവും എല്ലാം ഉപേക്ഷിച്ചു അമേരിക്കയിലേക്ക് പോകുന്നത്. വെറും വീട്ടമ്മയിലേക്ക് മാത്രമായി മോഹിനി ഒതുങ്ങിയ നാളുകൾ ആയിരുന്നു അത്. ജീവിതം മുന്നോട്ട് പോകുമ്പോൾ അതിനിടയിൽ മനസ്സ് പലപ്പോഴും വഴുതി പോകുന്ന അവസ്ഥയിൽ ആയിരുന്നു മോഹിനി.
എന്തിന് ഇങ്ങനെ ജീവിക്കണം എന്ന് പോലും തോന്നിയ നിമിഷങ്ങൾ മോഹിനിയുടെ ജീവിതത്തിൽ ഉണ്ടായി. താൻ എന്താണെന്ന് പോലും മനസിലാക്കാൻ കഴിയാത്ത അവസ്ഥ. മനസ്സിനോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷങ്ങൾ ആയിരുന്നു.
ജീവിതം തന്നെ അവസാനിപ്പിക്കാനും ഭർത്താവിനെ ഉപേക്ഷിക്കാൻ പോലും താരം ആ സമയത്ത് ചിന്തിച്ചിരുന്നതായി പറയുന്നു. എന്നാൽ പലപ്പോഴും തനിക്ക് സഹായം ആയത് പുസ്തകങ്ങൾ ആയിരുന്നു. വായന ആയിരുന്നു ഏക ആശ്വാസം. അങ്ങനെ താൻ വായിക്കുന്ന പുസ്തകങ്ങളുടെ കൂടെ ബൈബിളും താരം വായിക്കാൻ തുടങ്ങി.
പിന്നീട് നഷ്‌ടമായ സന്തോഷങ്ങളും ജീവിത സുഖങ്ങളും മനസ്സമാധാനവും നേടിയെടുക്കാൻ മോഹിനിക്ക് കഴിഞ്ഞു. എന്നാൽ തനിക്ക് ജീവിതം തിരിച്ചു തന്ന ബൈബിളിന്റെ വഴിയേ പോകാൻ ആയിരുന്നു മോഹിനി പിന്നീട് തീരുമാനിച്ചത്.
അങ്ങനെ 2006 ൽ ഭ്രാഹ്മണ ആയിരുന്ന മോഹിനി ക്രിസ്ത്യൻ മതം സ്വീകരിക്കുന്നത്. ക്രിസ്റ്റീന എന്ന പേരിലേക്ക് താരം മാറുകയും ചെയ്തു. തുടർന്ന് സുവിശേഷ പ്രസംഗികയായി മാറി മോഹിനി. ഇന്ന് ജീവിതത്തിൽ താൻ ഏറെ സന്തോഷവതിയാണ് എന്നാണ് മോഹിനി പറയുന്നത്.