Malayali Live
Always Online, Always Live

ആ പിന്നിൽ നിൽക്കുന്ന മഞ്ഞക്കുപ്പായക്കാരനാണ് യഥാർത്ഥ താരം; മോഹൻലാലിന് മാത്രമേ ഇതൊക്കെ കഴിയൂ എന്ന് ഹരീഷ് പേരടി..!!

2,640

മലയാള സിനിമ എന്നതിന് അപ്പുറം തെന്നിന്ത്യൻ സിനിമ ലോകത്തിൽ അഭിനയ പ്രതിഭയായ മുന്നേറുന്നയാൾ ആണ് ഹരീഷ് പേരടി. നടൻ എന്നതിനൊപ്പം തന്നെ നിരവധി വിഷയങ്ങളിൽ വിമർശനങ്ങളുമായി പലപ്പോഴും ഹരീഷ് എത്താറുമുണ്ട്.

നടൻ മോഹൻലാലിനെ അടക്കം പല വിഷയങ്ങളും വിമർശനം നടത്തിയിട്ടുണ്ട് എങ്കിൽ കൂടിയും അതിന്റെ ഒന്നും പരിഭവം കാണിക്കാത്തയാൾ ആണ് മോഹൻലാൽ എന്ന് പലപ്പോഴും ഹരീഷ് തന്നെ പറയാറുമുണ്ട്.

ഇപ്പോൾ ഹരീഷ് പേരടി അഭിനയിക്കുന്നത് മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ ആണ്. ഈ ആ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഹരീഷ് പേരടി എഴുതിയ കുറിപ്പ് ആണ് വൈറൽ ആകുന്നത്.

ഹരീഷ് എഴുതിയ കുറിപ്പ് ഇങ്ങനെ..

ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടൻ മനോജിന്റെ പിറന്നാളാണ് …മുന്നിൽ നിൽക്കുന്ന ഞങ്ങളല്ല താരങ്ങൾ…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിർത്തുന്ന..

എല്ലാവരെയും മുന്നിലേക്ക് തള്ളി നിർത്തുന്ന.. ആ പിന്നിൽ നിൽക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാർത്ഥ താരം.. നമ്മുടെ ലാലേട്ടൻ.. അയാൾക്ക് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഒരു നോ മതി…

ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല. പക്ഷെ ആ മനുഷ്യൻ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല. അഭിമാനത്തോടെ ഞാൻ പറയും..ഇത് മഹാനടൻ മാത്രമല്ല. മഹാ മനുഷ്യത്വവുമാണ്. ഒരെയൊരു മോഹൻലാൽ …🙏🙏🙏❤️❤️❤️