Malayali Live
Always Online, Always Live

നാണം ഉണ്ടോ റോബിനെ ഇതുപോലെ വൈരാഗ്യം കാണിക്കാൻ; ഏത് ഹോട്ടലിൽ ആണ് സെക്യൂരിറ്റിക്കാരൻ മസാജ് ചെയ്യുന്നത്..!!

2,613

ബിഗ് ബോസ് അഞ്ചാം സീസണിൽ ഹോട്ടൽ ടാസ്കിൽ അഥിതി ആയി സാധാരണയിൽ നിന്നും വ്യത്യാസമായി പുറത്തു നിന്നും രണ്ടാളുകൾ ആണ് എത്തിയത്.

രണ്ടും നാലും സീസണിൽ സഹ മത്സരാർത്ഥികളെ ആക്രമിച്ചതിന്റെ പേരിൽ ബിഗ് ബോസിൽ നിന്നും പുറത്തായ ഡോ. രജിത് കുമാറിനെയും ഡോ. റോബിനെയും ആണ് ബിഗ് ബോസിലേക്ക് തിരിച്ചു കൊണ്ട് വന്നത്.

സാധാരണ ബിഗ് ബോസ്സിൽ വമ്പൻ ചൊറികൾ കാണിച്ചിരുന്ന റോബിനെ ശാന്ത സ്വഭാവത്തോടെ ആണ് വന്നത്. എന്നാൽ ചാനൽ ചർച്ചകളിൽ അടക്കം റോബിനെ നിശിതമായി വിമർശിച്ച അഖിൽ മാരാർക്ക് ഒരു പണി കൊടുക്കാം എന്നുള്ള ലെവലിൽ ആണ് റോബിൻ എത്തിയത്.

ബിബി ഹോട്ടലിൽ സെക്യൂരിറ്റി ആയി നിന്ന അഖിൽ മാരാരെ വിളിച്ചു വരുത്തി റോബിൻ മസാജ് ചെയ്യിപ്പിക്കുകയാണു. ഏത് ഹോട്ടലിൽ ആണ് സെക്യൂരിറ്റി മസാജ് ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള ചർച്ച. എന്നാൽ ഒന്ന് മസാജ് ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ ഒരു മടിയും കൂടാതെയാണ് അഖിൽ മാരാർ വന്നു ചെയ്തു കൊടുക്കുന്നത്.

കൂടാതെ ചില സംസാരവും അവർക്കിടയിൽ നടക്കുന്നുണ്ട്. സെക്യൂരിറ്റി എന്തായാലും പുറത്ത് വെറുതെ നിൽക്കുവല്ലേ പുള്ളിയെ കൊണ്ട് നമുക്ക് മസാജ് ചെയ്യിപ്പിക്കാം എന്ന് മാനേജരോട് പറഞ്ഞാണ് റോബിൻ അഖിൽ മാരാരുടെ അടുത്തേക്ക് പോകുന്നത്.

തന്ത്രപരമായി എന്നെക്കൊണ്ട് മസാജ് ചെയ്യിപ്പിക്കാൻ നോക്കുവല്ലേ എന്ന് മാരാർ ചോദിക്കുന്നുണ്ട്. പിന്നെ പോട്ടെ നമ്മുടെ ചെക്കനല്ലേ കത്തി കേറിയത് അല്ലെ..

അളിയൻ മനസ്സിൽ ചിന്തിക്കുമ്പോൾ ഞാൻ മാനത്ത് ചിന്തിക്കും എന്നും അഖിൽ മാരാർ പറയുന്നു. തന്നെ എനിക്ക് ഇഷ്ടമാണ് എന്ന് പറയുമ്പോൾ താങ്ക് യു എന്ന് റോബിൻ മറുപടി പറയുന്നുണ്ട്.