Malayali Live
Always Online, Always Live

സീ ഫുഡ് ഉണ്ടാക്കി സുചിത്ര മോഹൻലാൽ; ഫുഡ് കഴിച്ച പ്രിഥ്വിരാജ്, സുപ്രിയ എന്നിവർ പറഞ്ഞത് ഇങ്ങനെ..!!

3,361

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങൾ ആണ് മോഹൻലാലും അതോടൊപ്പം പൃഥ്വിരാജ് സുകുമാരനും. പൃഥ്വിരാജ് ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്തപ്പോൾ നായകനായി എത്തിയത് സാക്ഷാൽ മോഹൻലാൽ തന്നെ ആയിരുന്നു. മലയാള സിനിമയിലെ ആദ്യ 200 കോടി നേടിയ ചിത്രമായി ലൂസിഫർ മാറിയപ്പോൾ ഒപ്പം ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പ്രഖ്യാപിക്കുകയും ചെയ്തു.

മോഹൻലാൽ ഒട്ടേറെ സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ കൂടിയും പ്രിത്വിയും മോഹൻലാലും തമ്മിൽ വല്ലാത്ത ഒരു ആത്മബന്ധത്തിൽ ആയി എന്ന് വേണം പറയാൻ.. മോഹൻലാലും പൃഥ്വിരാജ് എന്നിവർക്ക് ഒപ്പം ലാലിന്റെയും പ്രിത്വിയുടെയും കുടുംബങ്ങളും അതോടൊപ്പം അടുത്ത ബന്ധത്തിൽ ആയി. ഇപ്പോൾ ചടങ്ങുകളിൽ അടക്കം ഇരു കുടുംബങ്ങളും ഒന്നിച്ചു എത്താറുണ്ട്. മോഹൻലാൽ ഒരു ഭക്ഷണ പ്രിയനും അതോടൊപ്പം പാചക വിദഗ്ധനും കൂടി ആണ്.

സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ പാചക കൈപ്പുണ്യം അനുഭവിച്ചു അറിയാൻ കഴിഞ്ഞതിനെ കുറിച്ച് സുപ്രിയ പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് സുപ്രിയ പൃഥ്വിരാജിനെ ക്ഷണിച്ചാണ്‌ മോഹൻലാലും ഭാര്യ സുചിത്രയും ഉൾപ്പെടെ ഉള്ളവർ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയത്. അതിനെ കുറിച്ച് അന്ന് പോസ്റ്റ് ചെയ്തിരുന്നു സുപ്രിയ എന്നാൽ ഷൂട്ടിംഗ് തിരക്കിൽ ആയിരുന്നു പൃഥ്വിരാജ് അന്ന് എത്തിയതും ഇല്ല.

കൂക്കിങ്ങിന്റെ കാര്യത്തിൽ ലാലേട്ടന്റെ ഭാര്യ സുചിത്രയും ഒട്ടും മോശം അല്ല എന്ന് സുപ്രിയ പറഞ്ഞിരുന്നു. സുചിത്രയുടെ മീൻ വിഭവങ്ങളും പുട്ടിങ്ങും അടിപൊളി ആയിരുന്നു രാത്രി അത്താഴത്തിന് ഫുഡ് ഒരുക്കി പ്രത്യേകം ക്ഷണിച്ച ഷെഫ് മോഹൻലാലിനും സുചിത്രക്കും ഒപ്പം ഉള്ള ചിത്രങ്ങളും സുപ്രിയ പങ്കുവെച്ചിരുന്നു.

എന്നാൽ സുചിത്ര മോഹൻലാൽ ഇപ്പോൾ തനിക്ക് വേണ്ടി ഉണ്ടാക്കിയ രുചികരമായ ഫുഡിന്റെ ഫോട്ടോയും വിശേഷങ്ങളും പങ്കു വെച്ച് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. രുചികരമായ നല്ല ഓറിയന്റൽ സ്റ്റൈൽ സീ ബാസ്സ് ഉം ചോറും ആണ് തന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.

അതെ പോസ്റ്റിൽ സൊ സൊ യമ്മി എന്നാണ് സുപ്രിയ കുറിച്ചത്. പാചകം ചെയ്ത കാര്യത്തിൽ അവർ വിവാഹം കഴിച്ച ആൾ കേമൻ ആണെന്നും സുചിത്രയെയും മോഹൻലാലിനെയും ടാഗ് ചെയ്ത പോസ്റ്റിൽ കുറിക്കുന്നു.