Malayali Live
Always Online, Always Live

ആരെയും മോഹിപ്പിക്കുന്ന അഴക്; സാരിയിൽ സുന്ദരിയായി അനു സിത്താര അമ്മയുടെ ഉൽഘാടന വേദിയിൽ എത്തിയപ്പോൾ…!!

8,940

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് അനു സിതാര. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനു മികച്ച നർത്തകി കൂടി ആണ്. വിവാഹ ശേഷം അഭിനയ ലോകത്തിൽ എത്തുകയും മലയാളത്തിൽ മുൻനിര നായികയായി തുടരുകയും ചെയ്യുന്ന ആൾ കൂടി ആണ് അനു സിതാര.

മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം നായികയായി എത്തിയിട്ടുള്ള അനു മികച്ച ക്ലാസ്സിക്കൽ നർത്തകി കൂടി ആണ്. 2013 ൽ പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിൽ കൂടി ആണ് അനു സിത്താര എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. എന്നാൽ ശ്രദ്ധ നേടിയത് ഒരു ഇന്ത്യൻ പ്രണയ കഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

ഇന്ന് മലയാളത്തിൽ മമ്മൂട്ടി പൃഥ്വിരാജ് ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങളുടെ നായിക ആയി മാറിയ അനു താൻ അഭിനയ ലോകത്തിൽ ഇത്രയേറെ ഉയരങ്ങളിൽ ഏതാണ് കാരണം തന്റെ ഭർത്താവ് വിഷ്ണു ആണെന്ന് പറയുന്നു. വെറും വീട്ടമ്മയായി ജീവിക്കേണ്ട തന്നെ അഭിനയ ലോകത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയത് തന്റെ ഭർത്താവ് ആയിരുന്നു.

മലയാളത്തിൽ കാവ്യാ മാധവന് ശേഷം ശാലീന സൗന്ദര്യം തുളുമ്പുന്ന വേഷങ്ങളിൽ പൊതു വേദിയിൽ അടക്കം എത്തുന്ന താരം ആണ് അനു സിതാര. ഇപ്പോൾ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ അനു സിതാര എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. സാരിയിൽ അടിപൊളി ലുക്കിൽ ആണ് താരം എത്തിയത്. നിരവധി ഇൻസ്റ്റാഗ്രാം പേജുകൾ ആണ് അനുവിന്റെ പുത്തൻ ചിത്രങ്ങൾ ഷെയർ ചെയ്തത്.