Malayali Live
Always Online, Always Live

വീട്ടുകാർ പോലുമറിയാതെ വിഷ്ണു വിവാഹത്തലേന്ന് വീട്ടെലെത്തി; പരസ്പരം വിഷ് ചെയ്തു; മീര അനിൽ..!!

3,181

തന്റെ വിവാഹവും അതിന്റെ വിശേഷങ്ങളും പറഞ്ഞു കൊണ്ടേ ഇരിക്കുക ആണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ അവതാരക ആയി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മീര തന്റെ വിവാഹ മേക്കപ്പ് ചെയ്തത് കോമഡി സ്റ്റാർസ് വഴി പരിജയം ഉള്ള മേക്കപ്പ് മാൻ തന്നെ ആയിരുന്നു എന്ന് മീര പറയുന്നു. അതോടൊപ്പം ചുവപ്പ് സാരിക്ക് പച്ച ബ്ലൗസ് എന്നത് വിഷ്ണു നൽകിയ ഐഡിയ ആയിരുന്നു എന്ന് മീര പറയുന്നു. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ബാധ മൂലം ലോക്ക് ഡൌൺ ആയതോടെ ആഘോഷമായി നടത്താൻ ഇരുന്ന വിവാഹം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ആണ് നടന്നത്. വിഷ്ണു ആണ് വരൻ. വിഷ്ണു തിരുവല്ല സ്വദേശിയാണ്. മലയാളത്തിൽ ടെലിവിഷൻ അവതാരക ആയതിന് ഒപ്പം നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും അടക്കം അവതാരക ആയിട്ടുള്ള മീരയുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്.

ഇപ്പോൾ വീട്ടുകാർ അറിയാതെ നടന്ന വിവാഹത്തിനോട് അനുബന്ധിച്ച കാര്യം ആണ് താരം പറയുന്നത്. തലേദിവസം രാത്രി വിഷ്ണുവും കുടുംബവും തിരുവനന്തപുരത്തെത്തി. ഞാന്‍ നാളെ വിഷ്ണുവിന്റെ ഭാര്യ ആകാന്‍ പോവുകയല്ലേ ഇപ്പോള്‍ എന്താണ് തോന്നുന്നതെന്നു ചോദിച്ചപ്പോള്‍ എനിക്ക് നിന്നെ ഒന്ന് കാണണം എന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അതിനെന്താ കാണാമല്ലോ എന്ന് ഞാന്‍ മറുപടിയും നല്‍കി. ഒരു പത്തുമിനിറ്റ് ആയപ്പോഴേക്കും വീടിന്റെ മുന്നില്‍ കാര്‍ വന്നു നില്‍ക്കുകയും വിഷ്ണു ഇറങ്ങി വരികയും ചെയ്തു.

ആ നിമിഷം ഒരിക്കലും മറക്കാന്‍ ആകില്ല. രാത്രി പന്ത്രണ്ട് ആയപ്പോള്‍ ഞങ്ങള്‍ കെട്ടി പിടിച്ചുകൊണ്ട് പരസ്പരം വിഷ് ചെയ്യുകയും ചെയ്തു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. വീട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല. പെട്ടെന്ന് കാണാന്‍ തോന്നി അങ്ങനെ വന്ന് കണ്ടു എന്നാണ് വിഷ്ണു പറഞ്ഞത്. ആ കൂടിക്കാഴ്ചയ്ക്കിടയില്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ചെയ്തു. ഇപ്പോഴത്തെ ജനറേഷനിലുള്ള ആളുകള്‍ക്ക് ഇതൊക്കെ ഒന്നു ചെയ്ത് നോക്കാമെന്നും മീര പറയുന്നു.