Malayali Live
Always Online, Always Live

പൂച്ച പ്രസവിച്ചത് കാണാൻ മോഹം; എന്നാൽ കണ്ണ് തുറന്നു നോക്കുമ്പോൾ ആശുപത്രിയിൽ ആണ്; ഷംന കാസിം പറയുന്നു..!!

2,197

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തിളക്കമാർന്ന വേഷങ്ങൾ ചെയ്തിട്ടുള്ള താരം ഇപ്പോൾ താരം ആറു പ്രസവിക്കും എന്നാണ് പറയുന്നത്.

ഉമ്മ അഞ്ചു പ്രസവം നടത്തിയത് കൊണ്ട് ഉമ്മയെ കടത്തി വെട്ടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും താരം പറയുന്നു. ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ട് നാളുകൾ ഏറെയായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട്. താൻ ജനിച്ച ആശുപത്രിയെ കുറിച്ചും ചെറുപ്പത്തിൽ കിണറ്റിൽ വീഴാതെ രക്ഷപ്പെട്ട കഥകളുമൊക്കെ നടി പലതവണ മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ വനിതയുടെ കവർചിത്രത്തിൽ എന്നോടൊപ്പമുള്ളത് എന്റെ കുഞ്ഞല്ല. പക്ഷേ ആറ് കുഞ്ഞുങ്ങൾ വേണമെന്നാണ് ആഗ്രഹം.

ഞങ്ങൾ അഞ്ച് മക്കളായിരുന്നു. ഞാൻ മമ്മിയോട് പറയും നോക്കിക്കോ മമ്മി അഞ്ച് പ്രസവിച്ചെങ്കിൽ ഞാൻ ആറ് പ്രസവിക്കുമെന്ന്. അപ്പോൾ മമ്മ പറയും ‘പറയാൻ നല്ല എളുപ്പമാണ്. ഒരെണ്ണം കഴിയുമ്പോൾ കാണാം’ എന്ന്. ഞാൻ വളരെ സീരിയസായാണ് പറയുന്നത്. ഗർഭിണിയാകുക അമ്മയാകുക എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. ഉറപ്പായും ഞാൻ ആറ് പ്രസവിക്കും.

മമ്മിയെ പിന്നിലാക്കും. കണ്ണൂർ തയ്യിലാണ് ഞങ്ങളുടെ കുടംബം എന്റെ ഡാഡി കാസിം മമ്മി റംല ബീവി. ഞാനും നാല് സഹോദരങ്ങളും. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ഇവിടെ വരെയെത്തി എന്ന് പറയുമ്‌ബോൾ സ്ട്രഗിൾ അനുഭവിച്ചത് ഞാനല്ല. മമ്മിയാണ്. ഞാനൊരു കലാകാരിയാകണം അറിയപ്പെടണം എന്നൊക്കെ മമ്മിയ്ക്കായിരുന്നു നിർബന്ധം. ഡാൻസ് പഠിച്ച് തുടങ്ങിയ കാലം മുതൽ അമ്ബലത്തിന്റെയും പള്ളികളുടെയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്.

സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ അവർക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാൻ. ഓർമ വെച്ച നാൾ മുതൽ എല്ലാ നോമ്പും എടുത്തിട്ടുണ്ട്. നോമ്പ് കാലമായാൽ മറ്റൊരു ഷംനയാണ് ഞാൻ. ഫുൾ ടൈം സ്പിരിച്വൽ ലോകത്താണ്. ഇതൊന്നും അറിയാതെ വിമർശിക്കുന്നവരോട് എനിക്ക് മറുപടിയില്ല. എന്റെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്. എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെൽത് റൂമിൽ. ആശുപത്രി സൗകര്യം കുറവുള്ള നാട്ടിൻ പുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെ ഒരു മുറിയുണ്ടായിരുന്നു.

ഇപ്പോൾ അതൊക്കെ തകർന്ന് തരിപ്പണമായി. നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും അഭയമായി കിടക്കുന്ന ആ മുറിയുടെ മുന്നിലൂടെ പോകുമ്പോൾ മമ്മി പറയും ‘വല്യ നടിയായ’ ഷംന കാസിമിനെ പ്രസവിച്ച ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റലാണ് ആ കാണുന്നതെന്ന്. രഹസ്യമായിട്ടായിരുന്നു ഞാൻ ഉദ്ദേശിച്ചത്. പക്ഷേ ക്ലൈമാക്സ് മാസ് സീനായി മാറി. അന്ന് മൂന്നോ നാലോ വയസേയുള്ളു. വീടിന്റെ ടെറസിന്റെ മുകൾ വശത്തായി ഒരു പൂച്ച പ്രസവിച്ചു. ഇത്താത്തയാണ് വിവരം പറഞ്ഞത്. അടുത്ത് പോയി കാണണമെന്ന് ഒരാഗ്രഹം. ആരും കാണാതെ നേരെ ടെറസിന്റെ മുകളിലേക്ക്. അവിടെ നിന്ന് പിന്നെയും കുറേ മുകളിലേക്ക് കയറണം.

പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു ഐഡിയയുമില്ല. ഞാൻ വായുവിലൂടെ താഴേക്ക് പതിക്കുകയാണ്. നേരെ വന്ന് വീണത് കിണറിന്റെ കെട്ടിന് മുകളിൽ. ഇത്തിരി അങ്ങോട്ട് മാറിയിരുന്നെങ്കിൽ നേരെ കിണറ്റിൽ. ഇത്തിരി ഇങ്ങോട്ട് വീണിരുന്നേൽ മുറ്റത്തേ കല്ലിൽ. കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്. അന്ന് ഡോക്ടർമാർ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ കിട്ടിയതെന്നും ഷംന വ്യക്താക്കുന്നു.