Malayali Live
Always Online, Always Live

കാത്തിരുന്ന സന്തോഷവാർത്ത മഞ്ജു വാര്യരെയും തേടിയെത്തി; ആശംസകളുമായി സോഷ്യൽ മീഡിയയും..!!

2,809

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവ് ആണ് മഞ്ജു വാര്യർ. സല്ലാപത്തിൽ ദിലീപിന്റെ നായിക ആയി എത്തിയ താരം പിന്നീട് അഭിനയ ലോകത്തിൽ നിന്നും പതിനഞ്ചു വർഷങ്ങൾ മാറി നിന്ന് തിരിച്ചു വന്നപ്പോൾ പോലും അതെ ഇഷ്ടത്തോടെ തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യം നായികയായി തിളങ്ങി എങ്കിൽ കൂടിയും രണ്ടാം വരവിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറാനും മഞ്ജുവിന് നിഷ്പ്രയാസം കഴിഞ്ഞു.

രണ്ടാം വരവിൽ മോഹൻലാലിനൊപ്പം വിജയ ചിത്രങ്ങൾ ഏറെ ഉണ്ടാക്കിയപ്പോൾ ഇത്രയേറെ വർഷത്തെ അഭിനയ ജീവിതത്തിൽ നേടാൻ കഴിയാത്ത മമ്മൂട്ടിക്ക് ഒപ്പം ഉള്ള വേഷവും ചെയ്യാൻ കഴിഞ്ഞു മഞ്ജുവിന്. അതോടൊപ്പം തന്നെ തമിഴിൽ ധനുഷിനൊപ്പം വമ്പൻ വിജയ ചിത്രത്തിന്റെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിഞ്ഞു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജു വാര്യർ അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് ദിലീപിന്റെ നായികയായി സല്ലാപത്തിൽ കൂടി നായികയായി അരങ്ങേറ്റവും കുറിച്ചു. ഇന്ന് സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ ഉള്ള കഴിവ് മഞ്ജുവിന് ഉണ്ട്.

മോഹൻലാലിനും മമ്മൂട്ടിക്കും ഒക്കെ ഉള്ളത് പോലെ മഞ്ജുവിന്റെ ചിത്രങ്ങൾ കാണാനും ഒരു വിഭാഗം ആളുകൾ ഉണ്ടായി. ആരാധക കൂട്ടം നേടാൻ മഞ്ജുവിന് കഴിഞ്ഞു എന്ന് വേണം പറയാൻ. സിനിമയിൽ കയ്യ് നിറയെ ചിത്രങ്ങൾ ഉള്ളതുപോലെ തന്നെ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് മഞ്ജു. പുത്തൻ ഫോട്ടോഷൂട്ടുകൾ ഫോട്ടോകൾ യാത്ര വിശേഷങ്ങൾ നൃത്തങ്ങൾ എന്നിവയെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം കിം കിം കിം എന്ന തുടങ്ങുന്ന ഗാനവും അതിന്റെ ചുവടുകളും പ്രായഭേദമന്യേ ഇമിറ്റേറ്റ് ചെയ്തു സോഷ്യൽ മീഡിയ. ഇപ്പോൾ ജീവിതത്തിൽ മറ്റൊരു സന്തോഷ വാർത്ത മഞ്ജുവിനെ തേടി എത്തിയിരിക്കുകയാണ്.

മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ പുതിയൊരു ജീവിതത്തിൽ പുതിയൊരു തുടക്കത്തിലേക്ക് എന്ന വാർത്തയാണ് ഇപ്പോൾ ആരധകർ ഏറ്റെടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയ നടിയായ മഞ്ജു വാര്യർ ബോളിവുഡ് ലേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറിയിരിക്കുന്നത്. ചലച്ചിത്ര നിരൂപകനായ ശ്രീധർ പിള്ളയാണ് മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.. പ്രിയ നടൻ മാധവനൊപ്പമാണ് താരം ബോളിവുഡിലേക്ക് ചുവട് വെക്കുന്നത്.

മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത പല നടിമാരും പിന്നീട് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ മികച്ച അഭിനയം കാഴ്ചവെച്ച് തിളങ്ങിയിരുന്നു. എന്നാൽ മഞ്ജു വാര്യർ എന്നും മലയാള സിനിമകളിൽ സജീവമാകാനാണ് തീരുമാനിച്ചത്. എന്നാൽ തനിക്ക് അന്യ ഭാഷയിലും തിളങ്ങാൻ സാധിക്കുമെന്ന് താരം തെളിയിച്ചിരുന്നു. ധനുഷ് നായകനായി എത്തിയ തമിഴ് ചിത്രമായ അസുരനിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ മലയാളവും തമിഴും കടന്ന് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം.

നവാഗതനായ കൽപേഷ് സംവിദാനം ചെയ്യുന്ന ചിത്രത്തിൽ മാധവനൊപ്പമാണ് മഞ്ജു അരങ്ങേറ്റം കുറിക്കുന്നത് , ചിത്രത്തിന്റെ ആദ്യ ചിത്രീകരണം ഭോപ്പാലിൽ ആരംഭിക്കുമെന്നും നിരൂപകനും ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ന്റെ പ്രസ് മീറ്റിങ്ങിൽ ഇതിനെക്കുറിച്ച് മഞ്ജു സൂചന നൽകുകയും ചെയ്തിരുന്നു. ഇതോടെ നിരവധി ആരധകരാണ് ഇപ്പോൾ താരത്തിന് ആശംസയും അഭിനന്ദനങ്ങളുമായി രംഗത്ത് വരുന്നത്. അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന മഞ്ജു വാര്യർ 14 വർഷത്തിന് ശേഷം 2014 ൽ ആണ് തിരികെ അഭിനയ ലോകത്തേക്ക് തിരിച്ചുവരുന്നത്. ഗംഭീര തിരിച്ചുവരവ് തന്നെയായിരുന്നു താരത്തിന് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം അഭിനയ ലോകത്തേക്ക് എത്തിയ മഞ്ജുവിനെ ഇരു കയ്യും നീട്ടിയാണ് ആരധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ജീവിതത്തിൽ പുതിയൊരു നാഴിക കല്ല് പിന്നിടുന്ന മഞ്ജുവിന് ആശംസകളുമായി നിരവധി ആരധകരാണ് രംഗത്ത് എത്തുന്നത്.