Malayali Live
Always Online, Always Live

അവളുടെ അമ്മേടെ അനുവാദത്തോടെ കൂടെയാണ് ഞാൻ കെട്ടിയത്; കെട്ടിപിടിക്കുന്നത് എന്റെ ഭാര്യയെ; സീരിയൽ താരം ജിഷിന്റെ കുറിപ്പ്..!!

2,777

സിനിമ താരങ്ങളെ പോലെ തന്നെ ഏറെ ആരാധകർ ഉണ്ട് ഇപ്പോൾ സീരിയൽ താരങ്ങൾക്കും. അമല എന്ന സീരിയലിൽ കൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങൾ ആണ് വരദയും ജിഷിനും. സിനിമ സീരിയൽ മേഖലയിൽ സജീവം ആണ് ജിഷിൻ. ഇരുവരും അമല സീരിയലിൽ ഒരുമിച്ചു അഭിനയിക്കുകയും തുടർന്ന് പ്രണയത്തിൽ ആയ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

കൈരളി ടിവിയിലെ പ്രശ്നം ഗുരുതരം എന്ന സീരിയലിൽ കൂടി ആണ് വരദ ഇപ്പോൾ അഭിനയിക്കുന്നത്. ജിഷിൻ ഫ്ലോവേർസ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന തരാം കൂടി ആയ ജിഷിൻ മോഹൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ആണ് വൈറൽ ആകുന്നത്. കുറിപ്പ് ഇങ്ങനെ..

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശെരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷൻ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാൽ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങൾ ആർട്ടിസ്റ്റുകൾ അങ്ങനെയാ. ക്യാമറ കണ്ടാൽ പിന്നെ ഒരു ആക്രാന്തമാ. എന്നാലും ഞാൻ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോൾ അവൾക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേർ നിൽപ്പുണ്ടേ അവിടെ.

അതിനെന്താ.. അല്ലേ? എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നെ? ആര് കണ്ടാൽ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാൻ കെട്ടിപ്പിടിക്കുന്നെ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാൻ അവളെ കെട്ടിയേ. എന്നിട്ടാ അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നെ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാൽ മതി എല്ലാരും. കേട്ടല്ലോ?