Malayali Live
Always Online, Always Live

ആ പൂതി മനസ്സിൽ ഇരിക്കട്ടെ; മറ്റുള്ളവരുടെ പ്ലെയിറ്റും ടോയിലറ്റും കഴുകാൻ എന്നെ കിട്ടില്ല; ലക്ഷ്മി മേനോൻ..!!

2,934

മലയാളത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ലക്ഷ്മി മേനോൻ. രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് സുന്ദരപാണ്ട്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി താരം എത്തി. തുടർന്ന് താരം നായികയായി എത്തിയ മൂന്നു തമിഴ് ചിത്രങ്ങളും വിജയം ആയി മാറി. രണ്ടു വട്ടം മികച്ച സഹനടിക്കുള്ള തമിഴ് സംസ്ഥാന ചലച്ചിത്ര അവാർഡ് താരം സ്വന്തമാക്കി.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു താരം അഭിനയ ലോകത്തിലേക്ക് അരങ്ങേറുന്നത്. 2011 ൽ ലക്ഷ്മിയെ വിനയൻ ഭരതനാട്യ വേദിയിൽ വെച്ച് കണ്ടെത്തുന്നത്. തുടർന്ന് ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ടെലിവിഷൻ ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. ലോക നിലവാരം പുലർത്തുന്ന ഷോ നടത്തുന്നത് സ്റ്റാർ ഗ്രൂപ്പ് ആണ്. തമിഴിൽ നാലാം സീസൺ തുടങ്ങാൻ ഇരിക്കുമ്പോൾ ആണ് എന്തൊക്കെ താരങ്ങൾ ആണ് എത്തുന്നത് എന്ന് അറിയുന്നത്.

കമൽ ഹാസൻ അവതാരകൻ ആയി എത്തുന്ന ഷോയിൽ മലയാളി കൂടി ആയ ലക്ഷ്മി മേനോൻ എത്തുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയത്. എന്നാൽ ഈ വാർത്ത വ്യാജമാണ് എന്ന് നേരത്തെ തന്നെ നടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. വരുന്ന റിപ്പോർട്ടുകൾ എല്ലാം ലക്ഷ്മി മേനോൻ തള്ളിക്കളഞ്ഞു എന്നായിരുന്നു പിന്നീട് പുറത്തുവന്ന. എന്നാൽ പിന്നെയും ലക്ഷ്മി മേനോൻ നാലാം പതിപ്പിൽ അതിഥിയായി എത്തുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചു കൊണ്ടിരുന്നു.

ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഔദ്യോഗിക പ്രതികരണവുമായി ലക്ഷ്മി മേനോൻ തന്നെ നേരിട്ട് എത്തിയിരിക്കുന്നത്. “മറ്റുള്ളവരുടെ പ്ലേറ്റും ടോയ്ലറ്റും കഴുകേണ്ട ഗതികേട് എനിക്കില്ല” എന്നാണ് ലക്ഷ്മി മേനോൻ ഇപ്പോൾ നടത്തിയിരിക്കുന്ന പ്രതികരണം. ഇത്തരത്തിലുള്ള പരിപാടിയിൽ വന്ന് ക്യാമറയ്ക്കു മുന്നിൽ നിന്ന് തല്ലു കൂടാൻ തന്നെ കിട്ടില്ല എന്നും ഇത്തരം ഒരു മോശം പരിപാടിയിൽ താൻ ഒരിക്കലും പങ്കെടുക്കുമെന്ന് ആരും കരുതേണ്ട എന്നുമാണ് ലക്ഷ്മി മേനോൻ പ്രതികരിച്ചത്. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ഇക്കാര്യം അറിയിച്ചത്.