Malayali Live
Always Online, Always Live

പവൻ കല്യാണിന്റെ വില്ലനാകാൻ മമ്മൂട്ടിയെ ക്ഷണിച്ചു; മമ്മൂക്കയുടെ ഒറ്റ ചോദ്യത്തിൽ അല്ലു അർജുന്റെ പിതാവ് സ്ഥലം കാലിയാക്കി..!!

2,802

തെലുങ്ക് സിനിമ ലോകം കണ്ട ഏറ്റവും വലിയ നിർമാതാക്കളിൽ ഒരാൾ ആണ് അല്ലു അർജുന്റെ പിതാവും ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ ഉടമസ്ഥനായ അല്ലു അരവിന്ദ്. നിർമാതാവ് മാത്രമല്ല സിനിമ വിതരണ മേഖലയിൽ സജീവമായ അല്ലു അരവിന്ദ് ചിത്രങ്ങൾ ചെയ്യുന്നത് ഗീത ആർട്സ് എന്ന ബാനറിൽ ആണ്.

മമ്മൂട്ടിയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ പീരീഡ്‌ ഡ്രാമ ചിത്രം ആയിരുന്നു മാമാങ്കം. ചിത്രത്തിന്റെ തെലുങ്ക് വിതരണ അവകാശം നേടിയത് അല്ലു അരവിന്ദ് ആയിരുന്നു. വമ്പൻ പ്രൊമോഷൻ നൽകി ആയിരുന്നു ചിത്രം തെലുങ്കിൽ റിലീസ് ചെയ്തത്.

ആ സമയത്തിൽ മാമാങ്കത്തിന്റെ അണിയറപ്രവർത്തകർ ഹൈദരാബാദിൽ ഒരു പ്രൊമോഷണൽ പത്രസമ്മേളനം നടത്തിയിരുന്നു. പരിപാടിയിൽ അല്ലു അരവിന്ദും എത്തിയിരുന്നു. അവിടെ വെച്ച് ആയിരുന്നു മമ്മൂട്ടിയോട് പത്ത് വർഷങ്ങൾക്ക് മുന്നേ ഉണ്ടായ ഒരു അനുഭവം താരം പങ്കുവെച്ചത്.

പത്ത് വർഷങ്ങൾക്ക് മുന്നേ മോളിവുഡ് മെഗാസ്റ്റർ ആയ മമ്മൂട്ടിയെ ഒരു സിനിമയിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു വിളിച്ചു. തെലുങ്കിൽ സൂപ്പർ സ്റ്റാർ ആയി നിൽക്കുന്ന പവൻ കല്യാൺ നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാൻ ആയിരുന്നു ഞാൻ അദ്ദേഹത്തിനെ വിളിച്ചത്.

അദ്ദേഹത്തിനോട് ഞാൻ അക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു മറുചോദ്യം ആണ് ചോദിച്ചത്. മെഗാസ്റ്റാർ ചിരഞ്ജീവിയോട് പവൻ കല്യാണിന്റെ വില്ലൻ വേഷം ചെയ്യാൻ ക്ഷണിക്കാൻ കഴിയുമോ എന്നുള്ളത് ആയിരുന്നു. ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു.

പിന്നെ എങ്ങനെ ആണ് ആ വേഷം എനിക്ക് നൽകാൻ കഴിയുക. തുവ്വാദരൻ ആ വേഷം അദ്ദേഹം നിരസിക്കുകയും ചെയ്തു. തനിക്ക് പറ്റിയ അബദ്ധത്തിൽ താൻ അദ്ദേഹത്തിനോട് ക്ഷമ ചോദിക്കുകയും ചെയ്തു എന്ന് അല്ലു അരവിന്ദ് പറയുന്നു.