Malayali Live
Always Online, Always Live

മഞ്ജുവിന് കിട്ടിയ അതെ പണി കാവ്യക്ക് ജന്മദിനത്തിൽ; എന്നാൽ മീനാക്ഷി നൽകിയ പണിയിൽ കാവ്യയുടെ പ്രതികരണം ഇങ്ങനെ..!!

6,186

വിടർന്ന കണ്ണുകളും മുടിയഴകും മലയാളിത്തമുള്ള സൗന്ദര്യത്തിന് ഉടമയായ മലയാളികളുടെ പ്രിയ നടി കാവ്യക്ക് ഇന്ന് പിറന്നാൾ. പൂക്കാലം വരവായി എന്ന ചിത്രത്തിൽ കൂടി ബാലതാരമായി മലയാളി പ്രേക്ഷക മനസ്സുകളിൽ കയറിയ കാവ്യാ തുടർന്ന് നിരവധി ചിത്രങ്ങളിൽ കൂടി മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരം ആണ്.

ബാലതാരമായി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിലെ നായികയായി അരങ്ങേറുക കൂടി ആയിരുന്നു. തന്റെ പതിനാലാം വയസിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു ദിലീപിന്റെ നായികയായി കാവ്യയുടെ നായിക അരങ്ങേറ്റം. തുടർന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ദിലീപിന്റെ ജീവിതത്തിലെ നായികയും കാവ്യ തന്നെ.

36 ആം പിറന്നാൾ ആഘോഷിക്കുന്ന കാവ്യ അതീവ സന്തോഷത്തിൽ എന്ന് വേണം പറയാൻ. ആരാധകർ പ്രിയ നായികക്ക് ആശംസകളുമായി എത്തി. ദിലീപിനും മഹാലക്ഷ്മിക്കും മീനാക്ഷിക്കും ഒപ്പമാണ് കാവ്യയുടെ പിറന്നാൾ ആഘോഷം. അതേ സമയം സെപ്തംബർ 19 ശനിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന കാവ്യക്ക് ആശംസകളുമായി താരങ്ങളെത്തിയിരുന്നു. കാവ്യയ്ക്ക് വേണ്ടി ദിലീപും മകൾ മീനാക്ഷിയും ഒരുക്കിയ പിറന്നാളാഘോഷത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

കേക്ക് മുറിക്കുന്നതിന് മുൻപ് മെഴുകുതിരി ഊതി കെടുത്താൻ ശ്രമിക്കുന്ന കാവ്യയെ ആണ് വീഡിയോയിൽ കാണിക്കുന്നത്. ചുറ്റും നിൽക്കുന്നവർ ചിരിക്കുന്നുണ്ടെങ്കിലും തുടക്കത്തിൽ കാവ്യയ്ക്കും കാര്യം മനസിലായില്ല. ഊതി കെടുത്തിയ മെഴുകുതിരികൾ പിന്നെയും തെളിഞ്ഞ് വരികയായിരുന്നു.അവസാനം എല്ലാം ഊതി കെടുത്തി വിജയിച്ചെന്ന് കരുതി നിൽക്കുമ്പോൾ വീണ്ടും തിരി തെളിഞ്ഞ് വന്നു.

ഇതോടെ തനിക്ക് ഒരു പണി ഒരുക്കിയതാണെന്ന് മനസിലാക്കിയ കാവ്യയുടെ ക്ഷമ നശിച്ചെങ്കിലും സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയായിരുന്നു നടി. ഇതേ രീതിയിൽ ഉള്ള കേക്ക് കട്ട് ചെയ്യുമ്പോൾ ഊതി കെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ജന്മദിനത്തിലും ഉണ്ടായിരുന്നു.

കാവ്യക്ക് ബെർത്ത്ഡേ സർപ്രൈസ് കൊടുത്ത് മീനാക്ഷിയും ദിലീപും എന്ന ക്യാപ്ഷനിലായിരുന്നു വീഡിയോ എത്തിയത്. കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ സുജ കാർത്തിക അടക്കമുള്ളവരെ വീഡിയോയിൽ വ്യക്തമായി കാണാം. ഒരു യൂട്യൂബ് ചാനൽ പുറത്ത് വിട്ടിരിക്കുന്ന ഈ ആഘോഷം പിറന്നാളിന്റേത് തന്നെയാണോ എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തമല്ല.

ദിലീപ് കാവ്യ വിവാഹ വാർഷികത്തിന് നടത്തിയ പാർട്ടിയ്ക്കിടെയുള്ളതാണെന്നും ചിലർ സൂചിപ്പിക്കുന്നുണ്ട്. ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി എന്നാൽ കൊറോണ ആയതിനാൽ പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ പത്മസരോവരം വീട്ടിലുണ്ട് അടുത്തമാസം ആണ് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ. കാവ്യ രണ്ടാമതും ഗർഭിണിയാണെന്നുള്ള വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു.

എന്നാൽ അത് കുടുംബാംഗങ്ങളാരും ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ദിലീപ് മഞ്ജു ജീവിതം തകർന്നു വീണപ്പോൾ ഏറ്റവും കൂടുതൽ പഴികൾ കേട്ടത് കാവ്യാ മാധവൻ ആയിരുന്നു. അങ്ങനെ തന്റെ ജീവിത പ്രശ്നങ്ങളിൽ പഴി കേൾക്കേണ്ടി വന്ന കാവ്യയെ തന്റെ ദിലീപ് ജീവിതത്തിലേക്ക് വിമർശകരുടെ വായടപ്പിക്കുക ആയിരുന്നു ദിലീപ്. ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ വിഷമ ഘട്ടത്തിൽ ദിലീപ് മഞ്ജു ബന്ധത്തിൽ ഉണ്ടായ മകളെ നോക്കിയതും പരിപാലിച്ചതും കാവ്യാ എന്ന ദിലീപിന്റെ പ്രിയ പത്നി തന്നെ.

കാവ്യാ തന്നോടൊപ്പം ഇല്ലായിരുന്നു എങ്കിൽ ചിലപ്പോൾ ഞാൻ ഈ ലോകത്തിൽ ഉണ്ടാകില്ലായിരുന്നു എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. അത്രയേറെ സ്നേഹം നിറഞ്ഞ കുടുംബ ജീവിതം. കാവ്യക്ക് താലോലിക്കാൻ ദിലീപിൽ പിറന്ന മഹാലക്ഷ‌മിയെന്ന മകൾ. കാവ്യയുടെ പിറന്നാൾ കുടുംബവും ആരാധകരും ഒരുപോലെയാണ് ആഘോഷം ആക്കിയത്.