Malayali Live
Always Online, Always Live

കുടുംബ വിളക്കിലെ ശീതളിന്റെ പഴയ കോലംകണ്ട് ഞെട്ടി ആരാധകർ..!!

3,691

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്. ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ.

അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും. ഈ അടുത്ത കാലത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന സീരിയൽ കുടുംബ വിളക്ക് ആണ്. 25 വർഷത്തിൽ ഏറെ ദാമ്പത്യമുള്ള സിദ്ധാർഥിന്റെയും സുമിത്രയുടെയും ജീവിത കഥ ആണ് കുടുംബ വിളക്ക് പറയുന്നത്. സിദ്ധാർഥ് ആയി എത്തുന്നത് കെ കെ മേനോൻ ആണ്.

സുമിത്രയായി എത്തുന്നത് സിനിമ നടി കൂടി ആയ മീര വാസുദേവും. സിദ്ധാർത്ഥിന്റെയും സുമിത്രയുടെയും മൂത്ത മകൻ അനിരുദ്ധിന്റെ വേഷത്തിൽ എത്തുന്നത് ആനന്ദ് നാരായൺ ആണ്. രണ്ടാം മകൻ പ്രതീഷിന്റെ വേഷത്തിൽ എത്തുന്നത് നൂബിൻ ജോണി ആണ്. മകൾ ശീതൾ ആയി എത്തുന്നത് അമൃത നായർ ആണ്. അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി എത്തുന്നത് ആതിര മാധവ് ആണ്.

ഇളയ മകൾ ശീതൾ ആയ എത്തുന്ന അമൃത ആദ്യം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആയിരുന്നു എങ്കിൽ പിന്നീട് അച്ഛനെയും അച്ഛന്റെ കാമുകിയുടെയും യഥാർത്ഥ മുഖം മനസിലാക്കുന്നതോടെ അമ്മയുടെ പക്ഷത്തേക്ക് എത്തുക ആയിരുന്നു.

ഇപ്പോൾ താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി തന്റെ പഴയ കാല ചിത്രങ്ങൾ പങ്കു വെച്ചത്. 2015 ലെ ഞാൻ എന്ന തലക്കെട്ടോടെ ആയിരുന്നു താരം ഫോട്ടോസ് ഷെയർ ചെയ്തത്. അമൃത നായരുടെ പഴയ ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്.