Malayali Live
Always Online, Always Live

ചാക്കോയും മേരിയും നിർത്തി മഴവിൽ മനോരമ; പകരം പുതിയ പരമ്പര തുടങ്ങി..!!

4,642

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ചാക്കോയും മേരിയും സീരിയൽ നിർത്തി. കഥ അവസാനിക്കും മുന്നേ ആണ് സീരിയൽ നിർത്തിയത്. രണ്ടു മാസങ്ങൾക്ക് മുന്നേ സീരിയൽ ലൊക്കേഷനിൽ കൊറോണ ബാധ ഉണ്ടാകുകയും സീരിയൽ നിർത്തി വെക്കുകയും ചെയ്തിരുന്നു.

തുടർന്ന് കോവിഡ് പ്രതിസന്ധി അവസാനിച്ച സീരിയൽ വീണ്ടും സംപ്രേഷണം തുടങ്ങിയിരുന്നു. ഭ്രമണം എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയ സജിൻ ജോൺ ആണ് സീരിയലിൽ പ്രധാന കഥാപാത്രം ചെയ്തിരുന്നത്. കണ്ണുകൾ കാണാൻ കഴിയാത്ത ചാക്കോ എന്ന കഥാപാത്രം ആണ് താരം അവതരിപ്പിച്ചിരുന്നത്. പുതു മുഖ താരം അപർണ ദേവി ആണ് നായികയായ മേരിയുടെ വേഷത്തിൽ എത്തി ഇരുന്നത്.

കൊല്ലം ചവറയിൽ ജനിച്ചു വളർന്ന അപർണയ്ക്ക് ചെറുപ്പം മുതലെ നൃത്തത്തിനോട് വളരെ താൽപര്യമായിരുന്നു. ഏഴാം ക്ലാസ് വരെ നാട്ടിൽ പഠിച്ചതിന് ശേഷം കലാമണ്ഡലത്തിൽ ചേർന്ന് പഠിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മാറി നിൽക്കാൻ ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നെങ്കിലും കാലക്രമേണ അത് മാറി. പിന്നീട് ഡിഗ്രി വരെ ജീവിതം അവിടെയായിരുന്നു.

ഇതിനിടക്ക് ഇന്ത്യക്ക് അകത്തും പുറത്തും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും നടി പറയുന്നു. വിവാഹത്തിന് ശേഷമാണ് അപർണ മിനി സ്ക്രീനിൽ എത്തുന്നത്. അധ്യാപന ജോലി രാജി വെച്ച ശേഷം ആയിരുന്നു സജിൻ അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ വമ്പൻ ട്വിസ്റ്റുകൾ ഒക്കെ ആയി മുന്നോട്ട് പോകുന്ന സീരിയൽ അപ്രതീക്ഷിതമായി നിർത്തിയിരിക്കുകയാണ് ചാനൽ.

എന്നാൽ കാരണം ഒന്നും വ്യക്തമമാക്കി ഇല്ല എങ്കിൽ കൂടിയും ജോയിസി തന്നെ സംവിധാനം ചെയ്യുന്ന മറ്റൊരു സീരിയൽ ഇപ്പോൾ അതെ സമയത് തുടങ്ങി ഇരിക്കുകയാണ് മഴവിൽ മനോരമ. വൈകിട്ട് 7 മണിക്ക് ആയിരുന്നു സീരിയൽ സംപ്രേഷണം ചെയ്തിരുന്നത്. ചാക്കോയും മേരിക്കും പകരും ഹൃദയം സ്നേഹ സാന്ദ്രം എന്ന സീരിയൽ ആണ് ഡിസംബർ 7 മുതൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്നത്. എന്നാൽ ചാക്കോയും മേരിയും മറ്റൊരു ചാനൽ വഴി പുനഃസംപ്രേഷണം നടത്തും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.