Malayali Live
Always Online, Always Live

കുടുംബ വിളക്കിലെ അനന്യ വിവാഹിതയായി; വിവാഹം ആഘോഷിക്കാൻ കുടുംബ വിളക്കിലെ താരങ്ങൾ എത്തിയപ്പോൾ..!!

4,273

മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മീര വാസുദേവ് ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. സുമിത്ര എന്ന കഥാപാത്രം ആയി ആണ് മീര എത്തുന്നത്. സുമിത്രയുടെ മരുമകൾ അനന്യയുടെ വേഷത്തിൽ എത്തുന്നത് ആതിര മാധവ് ആണ്. ആതിര ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും മരുമകൾ ആയി കഴിഞ്ഞു. ആതിര മാധവിന്റെ വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ ആയിരുന്നു ആതിരയുടെ വിവാഹം.

അടുത്ത ബന്ധുക്കൾ സുഹൃത്തുക്കൾ കുടുംബ വിളക്കിലെ താരങ്ങൾ എന്നിവർ വിവാഹത്തിലും തുടർന്ന് നടന്ന ചടങ്ങിലും പങ്കെടുത്തു. കുടുംബ വിളക്കിൽ ആദ്യം നെഗറ്റീവ് ഷെഡ് ഉള്ള കഥാപാത്രം ആയിരുന്നു ആതിരയുടേത് തുടർന്ന് പോസിറ്റീവ് കഥാപാത്രം ആയി മാറുക ആയിരുന്നു. പ്രണയ വിവാഹം ആയിരുന്നു അതിരയുടേത്.

കുടുംബവിളക്കിലെ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനും ആതിരയേയും രാജീവിനേയും ആശീർവദിക്കാനുമായെത്തിയിരുന്നു. അനന്യയുടെ അമ്മയെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന കൃഷ്ണയും ശീതളായെത്തുന്ന അമൃത നായരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

രാജീവ് ആണ് ആതിരയുടെ പ്രതിശ്രുത വരൻ. വിവാഹ ശേഷവും അഭിനയത്തിൽ തുടരും എന്ന് ആതിര പറയുന്നു. എല്ലാം പിന്തുണയും നൽകി താൻ ഒപ്പമുണ്ടാകും എന്ന് രാജീവ് ഉറപ്പ് നൽകുന്നു. കുടുംബ വിളക്കിൽ അഭിനയിക്കുന്നത് ഇടയിൽ ആണ് ആതിരയുടെ പ്രണയം പരസ്യമായത്.