Malayali Live
Always Online, Always Live

ഇരുചക്രം വാങ്ങുമ്പോൾ കണ്ണാടിയടക്കം ഇതെല്ലാം സൗജന്യം; അധിക പണം വാങ്ങിയാൽ പരാതി നൽകിയാൽ നടപടി..!!

2,684

ഇരുചക്ര ചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ സൗജന്യമായി ലഭിക്കുന്ന സാധനങ്ങൾക്ക് പണം വാങ്ങുന്നതിന് എതിരെ കേരളം പോലീസ് രംഗത്ത്. ഹെൽമറ്റ്, നമ്പർ പ്ലെയിറ്റ്, കണ്ണാടി, സാരി ഗാർഡ് അടക്കമുള്ള ഫിറ്റിങ്ങുകൾ വാഹന വില കൂടാതെ ഉള്ള പണം ഈടാക്കിയാൽ നടപടി ഉണ്ടാകുമെന്ന് കേരള പോലീസ്. കുറിപ്പ് ഇങ്ങനെ..

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക.

പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ് നമ്പർ പ്ലേറ്റ് സാരി ഗാർഡ് റിയർ വ്യൂ മിറർ പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം.

കേന്ദ്രമോട്ടോർ വാഹന ചട്ട പ്രകാരം 01.04.2016 മുതൽ തന്നെ കേരളത്തിൽ വിൽക്കുന്ന ഇരുചക്ര വാഹനങ്ങളോടൊപ്പം നിർമാതാക്കൾ ഹെൽമെറ്റും വില ഈടാക്കാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്തു നൽകിയാൽ മതിയെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

അപ്രകാരം പ്രവർത്തിക്കാത്ത വാഹനഡീലർമാരുടെ ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്. കൂടാതെ നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ പ്രത്യേകം വില ഈടാക്കാതെ വാഹനത്തോടൊപ്പം സൗജന്യമായി നൽകേണ്ടതാണ്. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നത് ആണ്.