നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടതിന് ശേഷം നേപ്പാളിലേക്ക് പോയ ധർമജൻ ബോൾഗാട്ടി തോൽവിയിൽ നിന്നും മുങ്ങിയത് ആണെന്നുള്ള ആരോപണങ്ങൾക്കും തന്റെ പരാജയത്തിന്റെ കാരണവും പറഞ്ഞു കൊണ്ട് വന്നിരിക്കുകയാണ് ധർമജൻ ബോൾഗാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായിരുന്നു നേപ്പാളിലേക്ക് പോയത്. ബാലുശ്ശേരി മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ആയിരുന്നു ധർമജൻ മത്സരിച്ചത്. നിർമാതാവ് , രാഷ്ട്രീയ പ്രവർത്തകൻ , ബിസിനെസ്സ് മാൻ , അതിനേക്കാൾ ഒക്കെയായി മിമിക്രി താരവും നടനുമായി ഒക്കെ ആയി തിളങ്ങി നിൽക്കുന്ന ആൾ തന്നെ ആണ് ധർമജൻ.
നിരവധി ടെലിവിഷൻ ഷോയിൽ കൂടി ആണ് ധർമജൻ തിളങ്ങി നിന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബഡായി ബാംഗ്ലവ് എന്ന ഷോയിൽ കൂടിയാണ് ധര്മജനെ ആളുകൾ തിരിച്ചു അറിഞ്ഞു തുടങ്ങിയത്. ദിലീപ് നായകനായി എത്തിയ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിൽ മുഴുനീള വേഷം ചെയ്തു കൊണ്ട് ആയിരുന്നു ധർമജൻ സിനിമയിൽ എത്തുന്നത്. ഇപ്പോൾ താരം തന്നെ പറയുക ആണ് തന്റെ പരാജയത്തിന്റെ കാരണങ്ങൾ.
റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഞാൻ അവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിംഗിന് പോകുമെന്നും മുങ്ങി എന്ന് പറയാൻ പറ്റില്ല. തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിംഗിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്.
ബാലുശ്ശേരിയിലെ ജനങ്ങൾക്ക് മനസ്സിലായി അവർക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതി. എന്തായാലും മീൻ കടയും സിനിമയുമൊക്കെ ആയി ധർമജൻ എവിടെ തന്നെ ഒക്കെ കാണും.