Malayali Live
Always Online, Always Live

നോമ്പ് സമയത്ത് മറ്റൊരു ഷംനയാണ്; കൃത്യമായി നിസ്കരിക്കും; തട്ടമിടുന്നില്ല എന്ന് പറഞ്ഞു അധിഷേപിക്കുന്നവർക്ക് വിശ്വാസത്തെ കുറിച്ച് അറിവില്ലാത്തവർ; ഷംന കാസിം..!!

3,863

മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തുകയും അതോടൊപ്പം മികച്ച നർത്തകി കൂടി ആയ താരം ആണ് പൂർണ്ണ എന്ന ഷംന കാസിം. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ താരം ആദ്യമായി നായികയായി എത്തിയത് എന്നിട്ടും എന്ന ചിത്രത്തിൽ കൂടി 2004 ൽ ആയിരിന്നു.

മുനിയാണ്ടി വിളയാടൽ മൂൻട്രാമാൻഡ് എന്ന ചിത്രത്തിൽ കൂടി താരം തമിഴിലും ശ്രദ്ധ നേടിയിരുന്നു. കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം. മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു.

വലിയങ്ങാടി എന്ന ചിത്രത്തിലും ചട്ടക്കാരിയിലും ഒക്കെ അഭിനയിച്ചു എങ്കിൽ കൂടിയും വേണ്ടത്ര വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഡാൻസ് പഠിച്ചു തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടേയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നവരുണ്ട്. സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞുപപക്ഷേ അവർക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാൻ. ഓർമ വച്ച നാൾ മുതൽ എല്ലാ നോമ്പ് എടുത്തിട്ടുണ്ട്.

നോമ്പു കാലമായാൽ മറ്റൊരു ഷംനയാണ്. ഫുൾ ടൈം സ്പിരിച്വൽ ലോകത്താണ്. ഇതൊന്നും അറിയാതെ വിമർശിക്കുന്നവരോട് എനിക്ക് മറുപടിയില്ല. വിദ്യാലയ കാലത്തിൽ നാല് വര്ഷം തുടർച്ചയായി കണ്ണൂർ ജില്ലാ കലാതിലകം ആയിരുന്നു ഷംന.