Malayali Live
Always Online, Always Live

അനൂപിനോട് കൊടുംചതി ചെയ്ത് ടിമ്പൽ ഭാൽ; ബിഗ് ബോസ് വീട്ടിൽ അപ്രതീക്ഷിത നിമിഷങ്ങൾ…!!

3,479

ബിഗ് ബോസ് സീസൺ 3 മലയാളം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഇനിയുള്ള കളികൾ കൂടുതൽ രൂക്ഷവും ചടുലവുമൊക്ക ആയിരിക്കും എന്നാൽ അത്തരത്തിലുള്ള മത്സരങ്ങൾ തന്നെ ആണ് ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്നത്. വീടിനുള്ളിൽ ശക്തമായ സംരക്ഷണ വലയം ഉണ്ടാക്കാൻ കഴിഞ്ഞതാണ് കിടിലം ഫിറോസ് നേടിയ ഇതുവരെയുള്ള വിജയം.

അതെ സേഫ് സോണിൽ നിന്നുകൊണ്ട് ആണ് നോബി കളിക്കുന്നതും. ബിഗ് ബൂസ് ഷോ 92 ആം ദിവസത്തിലേക്ക് എത്തുമ്പോൾ ഇനി മൂന്നാഴ്ച കൂടി ആണ് ഷോ ബാക്കി ഉള്ളത്. ഫൈനൽ 5 ൽ ആരൊക്കെ വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകരും. ഇന്നലെ നടന്ന എവിക്ഷനിൽ പരസ്യമായി ആണ് നോമിനേഷൻ നടന്നത്. അതുകൊണ്ടു തന്നെ ആരൊക്കെ ആരെയൊക്കെ പറയുമെന്ന് ആകാംഷ എല്ലാവരിലും ഉണ്ടായിരുന്നു.

റംസാനും ക്യാപ്റ്റൻ ആയി എത്തിയ റിതു മന്ത്രയുമാണ് എവിക്ഷനിൽ നിന്നും രക്ഷപ്പെട്ടത്. ഏറെ നാളുകൾക്കു ശേഷം നോബി ആരാധക പിന്തുണ നേടാൻ ഉള്ള തയ്യാറെടുപ്പിലാണ്. നോബിയെ നോമിനേറ്റ് ചെയ്തത് മണികുട്ടനും ടിമ്പൽ ഭാലുമാണ്. കിടിലം ഫിറോസിന് മൂന്നു വോട്ടുകൾ കിട്ടി. മണികുട്ടനും ടിമ്പലും അതുപോലെ തന്നെ. എന്നാൽ അനൂപിനെ നോമിനേറ്റ് ചെയ്തത് ഒരാൾ റിതു മന്ത്ര ആയിരുന്നു.

അനൂപ് അത് പ്രതീക്ഷിച്ചതുമായിരുന്നു. എന്നാൽ അനൂപിനെ അടുത്ത നോമിനേറ്റ് ചെയ്തത് ടിമ്പൽ ആയിരുന്നു. പലപ്പോഴും അടുത്ത സുഹൃത്തുക്കളായി കണ്ടിരുന്ന ഇരുവരും ഇടയിൽ സംഭവിച്ചത് ശരിക്കും എന്താണെന്ന് അറിയില്ല. അതുപോലെ തന്നെ ടിമ്പൽ നോമിനേറ്റ് ചെയ്തപ്പോൾ ശരിക്കും ഞെട്ടലുണ്ടാക്കി അനൂപിൽ. അത് സായി വിഷ്ണു ആയി ചർച്ച ചെയ്യുകയും ചെയ്തു അനൂപ്.

നമ്മൾ കാണുന്നത് പോലെ അല്ല മറ്റുള്ളവർ നമ്മളെ കാണുന്നത് എന്നും തനിക്ക് ഒരിക്കലും ലഭിക്കാതെ അല്ലെങ്കിൽ പ്രതീക്ഷിക്കാത്ത അടിയാണ് ടിമ്പലിൽ നിന്നും കിട്ടിയത് എന്നും അനൂപ് പറയുന്നു. അതോടൊപ്പം തന്നെ ഇതൊരു ഗെയിം ആണ്. ആ രീതിയിൽ എടുക്കണം എന്നും ടിമ്പൽ പറയുന്നു.

അതെ സമയം ടിമ്പലിനെ അധിക്ഷേപിച്ച കിടിലം ഫിറോസിനെ വെറുതെ വിട്ടതും മറ്റും കൃത്യമായ ഗെയിം പുറത്തു പോയപ്പോൾ പഠിച്ച ശേഷം ആണ് ടിമ്പൽ എത്തിയിരിക്കുന്നത് എന്നുള്ളതിന്റെ സൂചന തന്നെ ആണ്.

വമ്പൻ ആരാധക പിന്തുണ ഇല്ലാത്ത ആൾ കൂടി ആണ് അനൂപ്. എന്തായാലും ഇ ആഴ്ച്ചത്തെ കാളി പോലെ ഇരിക്കും അനൂപിന്റെ ഇനിയുള്ള യാത്ര.