Malayali Live
Always Online, Always Live

ഒന്നോ രണ്ടോ എപ്പിസോടോടെ ബിഗ് ബോസ് നിർത്തും; കൊറോണ കേസുകൾ കൂടി ബിഗ് ബോസ് വീട്..!!

3,543

രണ്ടാം സീസണിന്റെ അതെ വിധി തന്നെയാണ് മൂന്നാം സീസണും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ ബിഗ് ബോസ് മത്സരം 100 ദിവസത്തിൽ നിന്നും 114 ദിവസമായി കൂട്ടുകയാണ് ചെയ്തത്.

എന്നാൽ അതെ സമയം കേരളത്തിന് പിന്നാലെ ഷോ നടക്കുന്ന തമിഴ് നാട്ടിലും ലോക്ക് ഡൌൺ ആകുക ആയിരുന്നു. രൂക്ഷമായ കൊറോണ പ്രതിസന്ധിയിൽ 6 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാർത്ത വന്നതിന് പിന്നലെ ആണ് ഇപ്പോൾ ബിഗ് ബോസ് ക്രൂവിൽ 17 പേരിലേക്ക് അത് വ്യാപിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.

തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഷോ നിർത്തും എന്നുള്ള സൂചന ആണ് നൽകുന്നത്. ഛായാഗ്രാഹകനും കോവിഡ് പോസിറ്റീവ് ആയി എന്നും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ് എന്നും റിപ്പോർട്ട് ഉണ്ട്.

അതെ സമയം മത്സരാർഥികളിൽ കൊറോണ പ്രശ്നം ഇല്ല എന്നാണ് പുറത്തു വരുന്ന വിവരം. കൃത്യമായി സാനിറ്റൈസ് ചെയ്ത ആണ് ഓരോ സാധനങ്ങളും ബിഗ് ബോസ് വീടിന് ഉള്ളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു ആശങ്ക വേണ്ട എന്നാണ് പറയുന്നത്.

എന്നാൽ മോഹൻലാൽ അവതാരകനായത് കൊണ്ട് അദ്ദേഹം ചെന്നൈയിൽ തന്നെ തുടരുക ആണ്. ഇതുപോലെ ഉള്ള ഷോ മോഹൻലാൽ ചെയ്യുന്നത് കൊണ്ട് തന്നെ ഒരു വിഭാഗം ആരാധകർക്ക് അസംതൃപ്തി ഉണ്ട്. അതിന് പിന്നെ താരത്തിന് മോശമായി ഒന്നും വളരല്ലേ എന്ന പ്രാർത്ഥനയിൽ ആണ് ആരാധകർ.

അടുത്ത ദിവസമാണ് മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനം. ഇനി ബിഗ് ബോസ് വീട്ടിൽ ഓപ്പൺ നോമിനേഷൻ ആണ് എലിമിനേഷൻ റൗണ്ടിലേക്ക് കടക്കുന്നത്.

ബിഗ് ബോസ് വീട്ടിൽ ഇനി ബാക്കി ഉള്ളത് 8 മത്സരാർത്ഥികൾ ആണ്. റിതു , നോബി , ഡിംപൽ , മണിക്കുട്ടൻ , റംസാൻ , കിടിലൻ ഫിറോസ് , അനൂപ് , ആയി വിഷ്ണു എന്നിവരാണ് ഇനി ഉള്ളത്.