Malayali Live
Always Online, Always Live

മണിക്കുട്ടൻ ബിഗ് ബോസിൽ നിന്നും സ്വയം പിന്മാറി; കാരണം സന്ധ്യ…!!

3,552

ബിഗ് ബോസ് സീസൺ 3 മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ഉള്ള താരം മണിക്കുട്ടൻ ബിഗ് ബോസ് വീട്ടിൽ നിന്നും സ്വമേധയാ പിന്മാറി. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ ഉണ്ടായ മത്സരത്തിന് ഇടയിൽ ഉണ്ടായ സംഭവങ്ങൾ ആണ് മണിക്കുട്ടൻ സ്വയം ഈ കടുത്ത തീരുമാനത്തിലേക്ക് എത്താൻ കാരണം.

കൺഫെഷൻ റൂമിലേക്ക് തന്നെ വിളിക്കണം എന്ന് രാവിലെ മുതൽ മണിക്കുട്ടൻ പറയുക ആയിരുന്നു. തുടർന്ന് 12 മണി വരെ ഭക്ഷണം കഴിക്കാതെ ബിഗ് ബോസ് വിളിക്കുന്നതും കാത്തിരുന്ന മണിക്കുട്ടൻ തനിക്ക് ഉണ്ടായ വിഷമങ്ങൾ ബിഗ് ബോസിനോട് തുറന്നു പറയുക ആയിരുന്നു.

താൻ സന്ധ്യ എന്ന താരത്തിന്റെ കലയെ അപമാനിച്ച വിഷയം തനിക്ക് ഏറെ മാനസിക വിഷമം ഉണ്ടാക്കി എന്നും ഇത്തരത്തിൽ വിഷമകരമായ വിഷയം ഉണ്ടാക്കിയ തനിക്ക് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ താല്പര്യം എന്നും സ്വമേധയ പോകുക ആണെന്നും അതാണ് തീരുമാനം എങ്കിൽ ഇടത്തെ വാതിലിൽ കൂടി പുറത്തേക്ക് പോകുക ആയിരുന്നു.

തുടർന്ന് ബിഗ് ബോസ് വീട്ടിലെ എല്ലാവരോടും ബിഗ് ബോസ് തന്നെ ഇക്കാര്യം അറിയിക്കുകയും മണികുട്ടന്റെ സ്വന്തം തീരുമാനം ആണെന്ന് അറിയിക്കുകയും ആയിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആണ് മണിക്കുട്ടൻ.

ഗെയിം കളിക്കുന്നതിൽ കൂടുതൽ ആക്റ്റീവ് ആകുകയും ബാക്കി ഉള്ള വഴക്കുകൾ അടക്കമുള്ള സമയത്തിൽ സൗമ്യനായി കണ്ടു വരുന്ന ആൾ കൂടി ആയിരുന്നു മണിക്കുട്ടൻ. എന്നാൽ കുറച്ചു ദിവസങ്ങൾ ആയി ബിഗ് ബോസ്സിൽ നടക്കുന്ന വഴക്കിൽ ശക്തനായ പങ്കാളി ആണ് മണികുട്ടനും.

വഴക്കിനു ഇടയിൽ സന്ധ്യയുടെ ഡാൻസ് എന്ന കലയെ മോശമായ ഭാഷയിൽ മണിക്കുട്ടൻ അപമാനിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തിൽ മോഹൻലാൽ ചോദ്യം ഉന്നയിക്കുകയും മോഹൻലാൽ തന്നെ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. കൂടാതെ മണികുട്ടനും മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ മോഹൻലാൽ ചോദിച്ച ചോദ്യങ്ങളിൽ വ്യക്തത ഇല്ലാതെ മറുപടികൾ നൽകിയ മണിയോട് തനിക്ക് മാനസിക നില തെറ്റിയോ എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. ഇത് കേട്ടപ്പോൾ പൊട്ടിക്കരയുന്ന മണിയന്റെ മുഖവും പ്രേക്ഷകർ കണ്ടിരുന്നു. എന്തായാലും ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർത്ഥി ആയിരുന്നു മണിക്കുട്ടൻ.