Malayali Live
Always Online, Always Live

ദൃശ്യം 2 വേൾഡ് പ്രീമിയർ തുടങ്ങി; ചിത്രത്തിന്റെ ദൈർഘ്യം ഇങ്ങനെ…!!

2,934

മോഹൻലാൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 വിന്റെ ആമസോൺ പ്രൈം വേൾഡ് പ്രീമിയർ തുടങ്ങി. നേരത്തെ രാത്രി 12 മണി മുതൽ ആണ് സ്ട്രീമിങ് എന്ന് പറഞ്ഞിരുന്നു എങ്കിൽ കൂടിയും രണ്ടു മണിക്കൂർ മുന്നേ തന്നെ സംപ്രേഷണം തുടങ്ങി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് ദൃശ്യം 2. മോഹൻലാൽ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

ഇതുവരെ ഒരു മലയാള സിനിമക്കും ആമസോൺ പ്രൈം നൽകാത്ത പ്രൊമോഷൻ ആണ് ദൃശ്യം 2 വിനു വേണ്ടി നൽകിയത്. 2 മണിക്കൂറും 33 മിനിറ്റും ആണ് ദൃശ്യം 2 വിന്റെ ദൈർഘ്യം. മോഹൻലാലിനൊപ്പം മീന അൻസിബ ഹസൻ , എസ്തർ അനിൽ , മുരളി ഗോപി തുടങ്ങി വലിയ താര നിര തന്നെ ഉണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇമോഷണൽ ഡ്രാമ ആയി ആണ് ചിത്രം എത്തുന്നത്.