Malayali Live
Always Online, Always Live

തിരക്കിനടിയിലും ദൃശ്യം 2 കാണാൻ ശ്രമിച്ചതിൽ സന്തോഷം; അശ്വിന് നന്ദി പറഞ്ഞു മോഹൻലാൽ; മോഹൻലാലിന്റെ നന്ദിക്ക് മറുപടിയുമായി അശ്വിനും..!!

2,483

ഒരു മലയാളം സിനിമക്ക് ഇത്രയേറെ മികച്ച പ്രതികരണം ഇന്ത്യ ഒട്ടാകെ ലഭിക്കുന്നത് ഇത് ആദ്യം ആണെന് വേണമെങ്കിൽ പറയാം. അത്രയേറെ പ്രതികരണങ്ങൾ ആണ് ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 നു ലഭിക്കുന്നത്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജീത്തു ജോസഫ് തന്നെ ആണ്.

കഴിഞ്ഞ ദിവസം ആയിരുന്നു ദൃശ്യം 2 കണ്ടതിന്റെ റിവ്യൂ അശ്വിൻ പോസ്റ്റ് ചെയ്തത്. ഇന്ത്യൻ ക്രിക്കറ്റ് താരമായ രവിചന്ദ്രൻ അശ്വിന്റെ ട്വിറ്റെർ പോസ്റ്റ് നിമിഷ നേരം കൊണ്ട് ആയിരുന്നു വൈറൽ ആയതും. ഇപ്പോഴിതാ അശ്വിന്റെ പോസ്റ്റിന് മറുപടി ആയി എത്തിയിരിക്കുകയാണ് മോഹൻലാൽ.

ഈ തിരക്കുകൾക്ക് ഇടയിലും ദൃശ്യം കാണാനും അതിനെ കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിൽ നന്ദി എന്നാണ് മോഹൻലാൽ പറഞ്ഞത്. തന്റെ ട്വിറ്ററിൽ അശ്വിന്റെ ട്വീറ്റിന് മറുപടിയായാണ് മോഹൻലാൽ നന്ദി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അശ്വിൻ ദൃശ്യം കണ്ട് ട്വിറ്ററിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ചിത്രത്തിൽ ജോർജുകുട്ടി ഉണ്ടാക്കിയ ട്വിസ്റ്റ് കണ്ട് താൻ ഉറക്കെ ചിരിച്ചു പോയെന്നും ദൃശ്യം 2 ഇതുവരെ കാണാത്തവർ ദൃശ്യം 1 മുതൽ കാണണമെന്നും താരം ആവശ്യപെടുന്നു. ട്വിറ്ററിലൂടെയാണ് അശ്വിൻ തന്റെ ആവേശം പ്രകടിപ്പിച്ചത്. മോഹൻലാലിന്റെ നന്ദി അറിയിച്ചുള്ള പോസ്റ്റ് റീ ഷെയർ ചെയ്ത അശ്വിൻ ലാലേട്ടാ.. എന്ന് വിളിക്കുന്നതും ഉണ്ട്.