നടൻ അഗസ്റ്റിന്റെ മകൾ എന്ന ലേബലിൽ മലയാള സിനിമ ലോകത്തേക്ക് എത്തിയ നടിയാണ് ആൻ അഗസ്റ്റിൻ. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആനിന്റെ ഭർത്താവ് ആയി എത്തുന്നത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബ കോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു.
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ കൂടി ആണ് ആൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ഏറെ പ്രശസ്തനായ ഛായാഗ്രാഹകൻ ആണ് ജോമോൻ ടി ജോൺ. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇത് വരെയും സാമൂഹിക മാധ്യമങ്ങളിൽ വാർത്ത ആയില്ല എങ്കിൽ കൂടിയും വിവാഹ മോചന വാർത്ത സത്യം ആണെന്ന് ജോമോൻ ടി ജോൺ തന്നെ സ്ഥിരീകരണം നടത്തി. ഞങ്ങൾ ഒന്നിച്ചു എടുത്ത തീരുമാനം ആണെന്നും ജീവിതത്തിൽ ഒന്നിച്ചു മുന്നോട്ട് പോകാൻ ഉള്ള സാഹചര്യം ഇല്ല എന്നാണ് ജോമോൻ നേരത്തെ പറഞ്ഞത്.
ഇപ്പോൾ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആകാൻ ഒരുങ്ങുകയാണ് ആൻ. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ് ആൻ അഗസ്റ്റിൽ. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആൻ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതുന്നതും എം.മുകുന്ദനാണ്. ഉത്തരവാദിത്തമില്ലാതെ ജീവിക്കുന്ന ഓട്ടോറിക്ഷക്കാരനും ഉത്തരവാദിത്വബോധമുള്ള അയാളുടെ ഭാര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദുൽഖർ സൽമാൻ നായകനായി 2017 ൽ പുറത്തിറങ്ങിയ സോളോ ആയിരുന്നു ആൻ അവസാനം അഭിനയിച്ച സിനിമ. പോപ്പിൻസ് എന്ന ആൻ നായിക ആയി എത്തിയ ചിത്രത്തിന് ഛായാഗ്രാഹകൻ ആയത് ജോമോൻ ടി ജോൺ ആയിരുന്നു. 2012 ൽ ആയിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.