Malayali Live
Always Online, Always Live

അന്നെനിക്ക് അറിയില്ലായിയുന്നു; ശങ്കറിനെ വിവാഹം കഴിക്കാത്തതിനെ കുറിച്ച് മേനക പറയുന്നു..!!

4,017

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980 – 86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. പ്രേം നസീർ സോമൻ സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. ഇപ്പോഴിതാ ഒരുകാലത്തിൽ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡികൾ ആയിരുന്ന അന്ന് പ്രേക്ഷകരും ആരാധകരും കാത്തിരുന്ന ശങ്കറുമായി ഉള്ള വിവാഹം നടക്കാതെ പോയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മേനക ഇപ്പോൾ.

ശങ്കറിനെ വിവാഹം കഴിക്കും എന്ന് ഏവരും പ്രതീക്ഷയോടെ ഇരിക്കുമ്പോൾ ആണ് നിർമാതാവ് ആയ സുരേഷ് കുമാറിനെ മേനക വിവാഹം കഴിക്കുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഇന്ന് മുൻനിരയിൽ ഉള്ള കീർത്തി സുരേഷിന്റെ മാതാപിതാക്കൾ കൂടി ആണ് മേനകയും സുരേഷും. മകൾ കീർത്തി സുരേഷ് മഹാനടി എന്ന ചിത്രത്തിൽ കൂടി ഏറ്റവും മികച്ച താരത്തിന് ഉള്ള ദേശിയ അവാർഡ് വരെ നേടിയിരുന്നു. ശങ്കറും താനും സൂപ്പർ ഹിറ്റ് ജോഡികൾ ആണെന്ന് താൻ അറിയുന്നത് താൻ അഭിനയം നിർത്തിയതിന് ശേഷം ആയിരുന്നു എന്ന് ആണ് മേനക പറയുന്നത്.

സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് എനിക്ക് ഒരുപാട് കത്തുകൾ വരുമായിരുന്നു. അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടിൽ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങൾ പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത്. ഇവർ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാൻസ് ഉണ്ടായിരുന്നു.

കാലങ്ങൾക്ക് ശേഷം അമ്മക്കായി എന്ന് പറഞ്ഞൊരു സീരിയലിൽ ഞാൻ അഭിനയിച്ചു. അപ്പോൾ ഒരാൾ ശങ്കരേട്ടൻ വന്നില്ലേ എന്ന് ഓടി വന്ന് ചോദിച്ചു. അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ് എന്നും മേനക പറയുന്നു. അന്ന് ഞങ്ങൾ അഭിനയിക്കുന്നതിനെക്കുറിച്ച് ചർച്ച ഒന്നും ചെയ്യില്ലായിരുന്നു. ഞങ്ങൾക്ക് വരുന്ന സിനിമ ഞങ്ങൾ ചെയ്യും അത്രേ ഉള്ളു. ആരാധകരുടെ എല്ലാം ആവിശ്യം ഞങ്ങൾ വിവാഹം കഴിക്കണം എന്നതായിരുന്നു എന്ന് മേനക പറയുന്നു.

എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. ഇപ്പോഴും അങ്ങനെ തന്നെയാണ് എന്നാണ് മേനക പറയുന്നത്. വളരെ കംഫർട്ടബിൾ ആയിട്ടുള്ള മനുഷ്യനാണ് ശങ്കർ. പിന്നെ സുരേഷേട്ടന്റെ ഫ്രണ്ടാണ്. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി കംഫർട്ട് ആയിരുന്നു എന്നും മേനക പറയുന്നു. ശങ്കർ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചത് തമിഴിലൂടെയായിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചലച്ചിത്രത്തിലാണ് ശങ്കർ ആദ്യമായി അഭിനയിക്കുന്നത്.

മലയാളത്തിൽ ശങ്കർ ആദ്യമായി അഭിനയിച്ചത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ്. 1980 കളിൽ പ്രശസ്ത നടൻ മോഹൻലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഏറെ ചലച്ചിത്രങ്ങൾ മലയാളത്തിൽ വിജയിച്ചു. ഒരു കാലഘട്ടത്തിൽ നായകവേഷങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശങ്കർ പിന്നീട് പതിയെ സജീവമല്ലാതെയായി. തുടർന്ന് ബിസിനസ് ലോകത്തിലേക്ക് ശങ്കർ മാറുക ആയിരുന്നു.