Malayali Live
Always Online, Always Live

അവളുടെ രാവുകൾ മക്കൾക്കൊപ്പം കണ്ട അനുഭവം പറഞ്ഞു സീമ; താൻ ആ ചിത്രത്തിൽ വരുന്നതിൽ പലർക്കും ഇഷ്ടക്കുറവ് ഉണ്ടായിരുന്നു..!!

3,419

മലയാള സിനിമയിലെ എൺപത് തൊണ്ണൂറ് കാലഘട്ടങ്ങളിൽ നിറഞ്ഞു നിന്ന നായിക ആണ് സീമ. അവളുടെ രാവുകൾ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ ആണ് സീമ എന്ന താരത്തിന്റെ തല വര തെളിഞ്ഞ ത് എന്ന് വേണം പറയാൻ. ഐ വി ശശി ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. പിൽകാലത്ത് ഐ വി ശശിയെ താരം വിവാഹം കഴിക്കുകയും ചെയ്തു.

മലയാളത്തിൽ അന്ന് തിളങ്ങി നിന്ന ജയൻ, മമ്മൂട്ടി അടക്കം ഉള്ളവരുടെ നായികയായി താരം തിളങ്ങിയിട്ടുണ്ട്. 1978 ആയിരുന്നു അവളുടെ രാവുകൾ റിലീസ് ചെയ്യുന്നത്. മലയാളത്തിൽ ആദ്യമായി എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ഒരു ലൈ. ഗീക തൊഴിലാളിയുടെ ജീവിതം ആണ് സിനിമയിൽ പറയുന്നത്. പടം റിലീസ് ചെയ്ത സമയത്ത് ബി ഗ്രേഡ് മൂവി എന്ന് മുദ്ര കുത്തി എങ്കിൽ കൂടിയും പിന്നീട് നിരൂപക ശ്രദ്ധ നേടിയ ചിത്രം കൂടി ആയിരുന്നു അവളുടെ രാവുകൾ. രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ല എന്ന ഗാനം അന്നും ഇന്നും സൂപ്പർ ഹിറ്റ് ആണ്.

ബിച്ചു തിരുമല എഴുതിയ വരികൾ സംഗീതം നൽകിയത് എം ടി ഉമ്മർ ആയിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും താൽക്കാലികമായ അവധി എടുത്ത താരം പത്തു വർഷങ്ങൾക്കു ശേഷം ഒളിമ്പ്യാൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി ആണ് തിരിച്ചു എത്തിയത്. അവളുടെ രാവുകൾ എന്ന ചിത്രം തന്റെ മക്കൾക്കൊപ്പം കണ്ടിട്ടുണ്ട് എന്നും അവരുടെ പടം കണ്ട അഭിപ്രായം ഇങ്ങനെ ആയിരുന്നു എന്നും താരം പറയുന്നു.

മോനും മോൾക്കും രാഗേന്ദു കിരണങ്ങൾ എന്ന ഗാന രംഗത്തിലെ മൂവുമെന്റ്സാണ് ഏറെ ഇഷ്ടമെന്നും സീമ പറയുന്നു. ഒരുപാട് പേരെ ഇ സിനിമയിൽ നായികയാകാൻ ആലോചനയുണ്ടായിരുന്നു എന്നാൽ പെട്ടന്ന് ഒരു ദിവസം തനാണ് നായിക എന്ന് ശശിയേട്ടൻ പറഞ്ഞെന്നും സീമ പറയുന്നു. മേക്കപ്പ് ടെസ്റ്റ്‌ ഇട്ടപ്പോൾ കൊള്ളില്ല എന്നാണ് ആദ്യം പറഞ്ഞത് പക്ഷേ അതിലെ ഒരു ഫോട്ടോ മികച്ചനിന്നു പിന്നീട് തന്നോട് തലയിൽ എണ്ണയിട്ട് വരാൻ പറഞ്ഞെന്നും ഫോട്ടോ എടുത്തു കഴിഞ്ഞു തീരുമാനിക്കാം നായികയാക്കണോ വേണ്ടയോ എന്നാണ് അന്ന് ശശിയേട്ടൻ പറഞ്ഞത്. പിന്നീട് താനാണ് നടിയെന്ന് അറിഞ്ഞപ്പോൾ പലർക്കും നീരസമുണ്ടായെന്നും ഒരുപക്ഷെ ഒരു ഡാൻസർ നായികയായി ഉയർന്നു വന്നതുകൊണ്ടാകാമെന്നും സീമ പറയുന്നു.