Malayali Live
Always Online, Always Live

തടിച്ച കറുത്ത കാലുകളാണ് എന്റേത്; മലയാളികൾക്ക് അമ്പരപ്പ് നൽകി ഈ 45കാരി..!!

6,955

അടുത്ത കാലത്ത് സോഷ്യൽ മീഡിയ കണ്ട ഏറ്റവും വലിയ സ്വതന്ത്ര പ്രഖ്യാപനം ആയിരുന്നു അതെ ഞങ്ങൾക്കും കാലുകൾ ഉണ്ട് എന്നുള്ളത്. യുവനടി അനശ്വര രാജന് നേരെ ഉണ്ടായ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് എതിരെ മലയാളത്തിലേ നടിമാർ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തി.

നടിമാർ കാലുകളുടെ ചിത്രം പോസ്റ്റ് ചെയ്തു ആയിരുന്നു സൈബർ അധിക്ഷേപങ്ങളെ നേരിട്ടത്. എന്നാൽ ഇപ്പോൾ വേറൊരു കാലു കാണിക്കൽ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അഡ്വക്കേറ്റ് കുക്കു ദേവകിയുടെ ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ കയ്യടിയോടെ ഏറ്റെടുക്കുകയാണ് സോഷ്യൽ മീഡിയ.

കറുത്തവർക്കും പെണ്ണുങ്ങൾക്കും തടിച്ചവർക്കും കാലുകൾ ഉണ്ട്. അതിനൊരു രാഷ്ട്രീയം ഉണ്ട്. ഈ നാല്പത്തിയാറാം വയസിൽ ഇങ്ങനെ ഒരു ഫോട്ടോ ഷൂട്ടിങ് മുതിരണം എങ്കിൽ ആ രാഷ്ട്രീയം മനസിലാക്കുന്നത് കൊണ്ട് തന്നെ ആണ്. പെണ്ണുങ്ങളോട് ഉള്ള വിരുദ്ധത ആഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രതികരണം നടത്തണ്ടേ..

വെളുത്ത കാലുകൾക്ക് ഉള്ള സ്വീകാര്യത തടിച്ച കറുത്ത കാലുകൾക്കും കിട്ടുമോ പെണ്ണുങ്ങൾ എന്ത് ധരിക്കണം എന്നും എങ്ങനെ ധരിക്കണം എന്നും ശാട്യം പിടിക്കുന്ന പൊതു ബോധത്തിന് ഉള്ള മറുപടി തന്നെയാണ് ഇത്. ഇത് കറുപ്പിന്റെ രാഷ്ട്രീയം ആണെന്ന് കുക്കു കുറിക്കുന്നു.