Malayali Live
Always Online, Always Live

രാത്രി പാർട്ടിക്കിടയിൽ എന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ അടിച്ചു മാറ്റി; എന്നാൽ അടുത്ത ദിവസം വാർത്ത വന്നത് മറ്റൊരു രീതിയിൽ; പ്രിയാമണി പറയുന്നു..!!

3,463

2003ൽ തെലുങ്ക് ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് പ്രിയാമണി. വർഗം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി ആയിരുന്നു മലയാളത്തിൽ അഭിനയ ജീവിതത്തിനു തുടക്കം കുറിക്കുന്നത്. ദേശിയ അവാർഡ് അടക്കം നേടിയിട്ടുള്ള പ്രിയ മികച്ച നർത്തകിയും മോഡലും കൂടി ആണ്.

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലെ വിധികർത്താവ് കൂടി ആണ് മലയാളികളുടെ ഇഷ്ടമുള്ള നായികമാരിൽ ഒരാളായ പ്രിയാമണി. ക്യാരക്ടർ വേഷങ്ങളും അതീവ ഗ്ലാമർ വേഷങ്ങളും ചെയ്യാൻ കഴിവുണ്ടെന്ന് പല തവണയായി തെളിയിച്ചിട്ടുള്ള പ്രിയ ജീവിതത്തിൽ ഉടനീളം ഗോസിപ്പികൾക്കും ഇരയായിട്ടുണ്ട്.

സിനിമ താരങ്ങളുടെ ക്രിക്കറ്റ്‌ പരമ്പരയായ സെലിബ്രേറ്റി ക്രിക്കറ്റ്‌ ലീഗിന്റെ ബ്രാൻഡ് അബാസിഡർ കൂടിയായ പ്രിയ സിസിഎൽ പാർട്ടിക്ക് ഇടയിൽ ഒരാളെ തല്ലിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു അതിന് മറുപടി നൽകുകയാണ് പ്രിയ ഇപ്പോൾ. അങ്ങനെ ഒരു വാർത്ത പ്രചരിച്ചെങ്കിലും അതിൽ മുഴുവനായി സത്യമില്ലന്നും.

പാർട്ടിക്ക് ഇടയിൽ തന്റെ ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്ന ഫോൺ ആരോ അടിച്ചു മാറ്റിയെന്നും ഹോട്ടലിലൊക്കെ ആ ഫോൺ തിരഞ്ഞു നടന്നപ്പോൾ അവിടുത്തെ ജീവനക്കാരും തന്നെ സഹായിച്ചെന്നും ഒടുവിൽ ഫോൺ എടുത്തയാൾ തന്നോട് വന്ന് കാര്യം പറഞ്ഞു അപ്പോൾ അയാളോട് ദേഷ്യപ്പെട്ടതല്ലാതെ തല്ലിയില്ലന്നും താരം പറയുന്നു.