Malayali Live
Always Online, Always Live

ബിഗ് ബോസ് ഷൂട്ടിംഗ് നിർത്തി; വീട് സീൽ ചെയ്തു; എന്നാൽ ആരാധകർക്ക് സന്തോഷ വാർത്തയും..!!

16,528

രണ്ടാം സീസണിന്റെ അതെ വിധി തന്നെയാണ് മൂന്നാം സീസണും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോൾ ബിഗ് ബോസ് മത്സരം 100 ദിവസത്തിൽ നിന്നും 114 ദിവസമായി കൂട്ടുകയാണ് ചെയ്തത്. എന്നാൽ ബിഗ് ബോസ് വീട് പൂട്ടി സീൽ ചെയ്തു.

മത്സരാർത്ഥികളെ ഹോട്ടലിലേക്ക് മാറ്റി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഷോ നിർത്തി എന്നു ഏഷ്യാനെറ്റ് ന്യൂസ് അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിങ് നിർത്തിയത് താൽക്കാലികമായ കാര്യമാണ് എന്നും ഉടൻ തന്നെ ഷൂട്ടിങ് വീണ്ടും ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

നേരത്തെ 6 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാർത്ത എത്തിയിരുന്നു. ചെന്നൈയിൽ ഈ വി പിയിൽ ആണ് ഷൂട്ടിങ് സെറ്റ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ സീസണും പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാണ് ഇപ്പോൾ പുറത്തേക്കു വരുന്ന റിപ്പോർട്ട്. അതെ സമയം കേരളത്തിന് പിന്നാലെ ഷോ നടക്കുന്ന തമിഴ് നാട്ടിലും ലോക്ക് ഡൌൺ ആകുക ആയിരുന്നു.

രൂക്ഷമായ കൊറോണ പ്രതിസന്ധിയിൽ 6 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാർത്ത വന്നതിന് പിന്നലെ ആണ് ഇപ്പോൾ ബിഗ് ബോസ് ക്രൂവിൽ 17 പേരിലേക്ക് അത് വ്യാപിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ഛായാഗ്രാഹകനും കോവിഡ് പോസിറ്റീവ് ആയി എന്നും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ് എന്നും റിപ്പോർട്ട് ഉണ്ട്.

അതെ സമയം മത്സരാർഥികളിൽ കൊറോണ പ്രശ്നം ഇല്ല എന്നാണ് പുറത്തു വരുന്ന വിവരം. കൃത്യമായി സാനിറ്റൈസ് ചെയ്ത ആണ് ഓരോ സാധനങ്ങളും ബിഗ് ബോസ് വീടിന് ഉള്ളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിലൊരു ആശങ്ക വേണ്ട എന്നാണ് പറയുന്നത്. ബിഗ് ബോസ് വീട്ടിൽ ഇനി ബാക്കി ഉള്ളത് 8 മത്സരാർത്ഥികൾ ആണ്. റിതു , നോബി , ഡിംപൽ , മണിക്കുട്ടൻ , റംസാൻ , കിടിലൻ ഫിറോസ് , അനൂപ് , ആയി വിഷ്ണു എന്നിവരാണ് ഇനി ഉള്ളത്.