Malayali Live
Always Online, Always Live

സ്വന്തം സുജാതയിൽ പ്രകാശനാവാൻ കിഷോർ സത്യ നടത്തിയ മുന്നൊരുക്കങ്ങൾ; താരം പറയുന്നത് ഇങ്ങനെ…!!

2,789

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ലഭിച്ച പുത്തൻ പരമ്പര ആണ് സൂര്യ ടിവിയിൽ ആരംഭിച്ച സ്വന്തം സുജാത. മലയാളം സിനിമയിൽ ഏറെ ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ചെയ്തിട്ട് ഉള്ള താരം സി ചന്ദ്ര ലക്ഷ്മൺ ആണ് പരമ്പരയിൽ പ്രധാന കഥാപാത്രം ചെയ്യുന്നത്. സ്വന്തം സുജാതയിൽ പ്രകാശൻ എന്ന കഥാപാത്രം ആയി എത്തുന്നത് കിഷോർ സത്യാ ആണ്.

കറുത്ത മുത്തിലെ ബാലചന്ദ്രൻ ആയി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായ കിഷോർ സത്യാ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയത്. അവതാരകൻ കൂടി ആയ കിഷോർ കൂടുതൽ ശ്രദ്ധ നേടിയത് കറുത്ത മുത്തിൽ കൂടി ആയിരുന്നു. എന്നാൽ ഒരു ഇടവേളക്ക് ശേഷം സീരിയൽ ലോകത്തേക്ക് കിഷോർ സത്യാ തിരിച്ചു എത്തിയ സീരിയൽ ആണ് സ്വന്തം സുജാത. എന്നാൽ കിഷോർ സത്യാ പുത്തൻ സീരിയൽ ചെയ്യാൻ നടത്തിയ തയ്യാറെടുപ്പുകൾ ആണ് സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടുന്നത്.

ലോക്ക് ഡൌൺ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു സാധാരണ ബിസിനസ്സുകാരൻ ആയി ആണ് സ്വന്തം സുജാതയിൽ കിഷോർ എത്തുന്നത്. അഞ്ചു കിലോ ആണ് കിഷോർ ഈ വേഷം ചെയ്യാൻ ആയി കുറച്ചത്. അത്തരമൊരു കഥാപാത്രം ചെയ്യാൻ എനിക്ക് ശരീരഭാരം കുറക്കേണ്ടി വന്നു. ഞാൻ 5 കിലോ കുറച്ചിട്ടുണ്ട്. പിന്നെ ഞൻ താടി വളർത്താൻ തീരുമാനിച്ചു എന്റെ മുടി മുറിച്ചില്ല.

ആ ഒരു കഥാപാത്രത്തിനായി അത്തരം ശ്രമങ്ങൾ നടത്തിയതിൽ വളരെ സന്തോഷം തോന്നുന്നു, കിഷോർ പറയുന്നു. സീരിയൽ രംഗത്ത് ഇടക്കിടെയുള്ള ഇടവേളയെ കുറിച്ചും അഭിമുഖത്തിൽ കിഷോർ സത്യ മനസുതുറന്നു. പുരുഷന്മാർക്ക് അത്ര പ്രാധാന്യം ലഭിക്കാത്ത സ്ത്രീ കേന്ദ്രീകൃത കഥകളാണ് മലയാള സീരിയലുകളിൽ കൂടുതലുളളതെന്ന് താരം പറയുന്നു.

അപ്പോൾ അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ അത്ര താല്പര്യം ഉണ്ടാവാറില്ല. അഭിനയം എപ്പോഴും എന്റെ പാഷനാണ്. അതിനാൽ ഞാൻ എന്ത് ചെയ്യുമ്പോഴും മികച്ചത് പുറത്തെടുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഞാൻ ഇവിടെ ശ്രദ്ധേയോടെയാണ് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാറുളളത്. കൊറോണ കാരണം സിനിമകളുടെ റിലീസും മറ്റും നടന്നില്ലെന്നും ആ സമയത്താണ് ഈ അവസരം വരുന്നതും ചെയ്യാൻ തീരുമാനിച്ചതെന്നും കിഷോർ സത്യ പറഞ്ഞു.