Malayali Live
Always Online, Always Live

ബിക്കിനിയിൽ നീരാട്ടിനിറങ്ങി നടി മാളവിക മോഹനൻ; ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നത് കേട്ടോ..!!

2,844

ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് മാളവിക മോഹനൻ. ബോളിവുഡിൽ ക്യാമറാമാനായ മലയാളിയായ കെ.യു മോഹനന്റെ മകളാണ് മാളവിക. സിനിമ പാത പിന്തുടർന്ന് മാളവികയും ഇന്ന് വളരെ ആരാധകരുള്ള ഒരു താരമാണ്.

തന്റെ ആദ്യ സിനിമകൊണ്ട് തന്നെ വലിയ രീതിയിൽ താരം പ്രേക്ഷക ശ്രദ്ധ നേടി. അതിന് ശേഷം മലയാളം തമിഴ് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരാളാണ് മാളവിക.

ഗ്ലാമറസ് മോഡേൺ ലുക്കിൽ നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്തിട്ടുള്ള താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബിക്കിനി ധരിച്ച് വെള്ളത്തിൽ നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഗ്രാമ സൗന്ദര്യം അതിമനോഹരമായ കാഴ്ചകൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിലുള്ള സ്വിമ്മിങ് പൂളാണിതെന്ന് ചിത്രത്തിൽ നിന്ന് മനസിലാക്കാം.

സിനിമയിൽ നിന്ന് അവധിയെടുത്ത് അവധി ആഘോഷിക്കുകയാണ് താരം. നിരവധി ആളുകളാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളും നൽകിയത്.