Malayali Live
Always Online, Always Live

ആലുവയിൽ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായാൽ ചെന്നൈയിലുള്ള എന്നെ വിളിച്ചു ബാബു ചീത്ത വിളിക്കും; വാണി വിശ്വനാഥ്‌..!!

3,930

മംഗല്യച്ചാർത്ത് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് താരം ആണ് വാണി വിശ്വനാഥ്. 1987 ആയിരുന്നു ഈ ചിത്രം പുറത്തു ഇറങ്ങുന്നത്. തുടർന്ന് അഭിനയ ലോകത്തിൽ ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്.

മോളിവുഡ് സിനിമ ലോകത്തിൽ ആക്ഷൻ ക്വീൻ എന്ന അറിയപ്പെടുന്ന താരം മലയാളത്തിൽ ഒട്ടേറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. മാമൂട്ടി നായകനായി എത്തിയ ദി കിങ്ങിലെ പോലീസ് വേഷം അതുപോലെ മാന്നാർ മത്തായി സ്‌പീക്കിങ് എന്ന ചിത്രത്തിലെ വേഷം എല്ലാം ഏറെ ശ്രദ്ധ നേടി. മലയാളത്തിൽ കുതിര സവാരി മത്സരത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയ നായിക നടി കൂടി ആണ് വാണി വിശ്വനാഥ്.

അതുപോലെ തന്നെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ റേസിങ്ങിൽ പങ്കെടുത്തിട്ടുള്ള വാണി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത നടൻ ബാബുരാജ് ആണ് വാണിയുടെ ഭർത്താവ്. ബാബുരാജുമായി പ്രണയത്തിൽ ആയ വാണി പലരുടെയും എതിർപ്പുകൾ മറികടന്ന് ആണ് വിവാഹം കഴിക്കുന്നത്.

ഇപ്പോൾ ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് വാണി വിശ്വനാഥ്. അടുത്ത സൗഹൃദമാണ് വിവാഹത്തിൽ എത്തിച്ചതെന്നും അതിനാൽ ഇത്രയും വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് ഇടയിൽ പ്രണയമുണ്ടെന്നും എങ്കിലും വഴക്കുമുണ്ടെന്നും താരം പറയുന്നു.

ആലുവയിൽ ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ടാലും ചെന്നൈയിലുള്ള തന്നെ വിളിച്ചു വഴക് കൂടുമെന്നും ഇവിടെ എത്താൻ വേണ്ടി തിരിക്കുമ്പോളാണ് ഇത്തരം ട്രാഫിക് ഉണ്ടകുന്നത് സമയം തെറ്റുമെന്ന് തോന്നുന്നത് കൊണ്ടാണ് ആ വഴക്കുണ്ടാകുന്നതെന്നും അത് തനിക്ക് അറിയാമെന്നും വാണി പറയുന്നു.