Malayali Live
Always Online, Always Live

ഇവിടുത്തെ സംസ്കാരം എന്താണ്; ചാൻസ് കിട്ടാൻ തുണിയുടെ ഇറക്കം കുറക്കുന്നവരാണ് മലയാളി നടിമാരെന്ന ധാരണ ഉണ്ട് ചിലർക്ക്; നന്ദന വർമ..!!

2,863

ഗപ്പി എന്ന ചിത്രത്തിൽ കൂടി ബാലതാരമായി എത്തിയ നടിയാണ് നന്ദന വർമ്മ. സിനിമയിൽ ഉള്ള താരങ്ങൾ അടക്കം എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. എന്നാൽ നടിമാർ മിക്കവാറും ഞരമ്പൻമാരുടെയും സദാചാരവാദികളുടെയും വിമർശങ്ങളിൽ കുടുങ്ങാറുണ്ട്.

നേരത്തെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വരുന്ന ഇത്തരത്തിൽ ഉള്ള കമെന്റുകൾക്ക് തക്കതായ മറുപടി നൽകുന്നത് കുറവാണ്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല സ്ഥിതി ഗതികൾ. ചൊറിയുന്നവർക്ക് അതെ നാണയത്തിൽ മറുപടി നൽകുകയാണ് താരങ്ങൾ. ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തൽ നടത്തിയത് ഇങ്ങനെ..

ഒട്ടുമുക്കാൽ സോഷ്യൽ മീഡിയ പോസ്റ്റിന്റെ താഴെ വരുന്ന കമന്റ്‌ ആണ് സിനിമയിൽ ചാൻസ് കൂടുതൽ കിട്ടാൻ തുണിയുടെ ഇറക്കം കുറച്ചു തുടങ്ങി എന്ന്. അങ്ങനെ പറയുന്നത് കൊണ്ട് അവർക്ക് എന്ത് സന്തോഷം ആണ് കിട്ടുന്നത് എന്നറിയില്ല. ഫോട്ടോഷൂട്ടിനു ഒക്കെ ഇടുന്ന ഡ്രെസ്സിന്റെ കാര്യത്തിൽ മോശമായ കമന്റ്‌ ഇടുന്നത് എന്തിനാ ഇവർക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ.

നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.
എനിക്കും പലപ്പോഴും ഇത്തരത്തിലുള്ള മോശം കമെന്റുകൾ വന്നിട്ടുണ്ട്. ഞാൻ അപ്പോഴൊക്കെ നല്ല മറുപടി കൊടുത്തിട്ടുമുണ്ട്. ആണുങ്ങളുടെ സോഷ്യൽ മീഡിയയിലെ ഫോട്ടോക്ക് താഴെയും പെണ്ണുങ്ങളുടെ സോഷ്യൽ മീഡിയ ഫോട്ടോക്ക് താഴെയും വരുന്ന കമെന്റുകൾക്ക് വ്യതാസമുണ്ട്. ചിലതൊക്കെ നമ്മളെ ഡൌൺ ആക്കും.

അനശ്വരക്ക് ഇതൊന്നും ഒരു പ്രശ്നം ആയിരിക്കും എന്ന് തോന്നുന്നില്ല. കാരണം അവൾ വളരെ ബോൾഡ് ആയ ഒരാളാണ്. സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല ഇടുന്നത് എന്നാണ് ആളുകളുടെ പരാതി. ആ ആളുകളോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താ എന്നാണ്..?

നേരത്തെ താരത്തിന് എതിരെ മോശം കമന്റ് ഇട്ട യുവാവിന് കിടിലൻ മറുപടി നൽകിയ അനുഭവവും നന്ദന വർമക്ക് ഉണ്ട്. പഴയ ഒരു അഭിമുഖത്തിൽ താരം ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്. അന്ന് താരം പറഞ്ഞത് ഇങ്ങനെ…

സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആണ് ഞാൻ. അക്കൗണ്ട് ഒക്കെ ഹാൻഡിൽ ചെയ്യുന്നത് ഞാൻ തന്നെയാണ്. ഒരിക്കൽ ഒരാൾ മോശം കമന്റ് ഇട്ടപ്പോൾ ചേട്ടന്റെ അമ്മയോട് പോയി പറയാൻ ഞാൻ പറഞ്ഞു. അത് പെട്ടാണ് വന്ന മറുപടി ആണ്. ആ സമയത്ത് അത് കുറച്ചു വിവാദം ആയിരുന്നു. നിരവധി ആളുകൾ വിമർശനവും ആയും കുറെ ആളുകൾ പിന്തുണയായും എത്തി. സിനിമ മേഖലയിൽ നിന്നും എന്നെ അറിയുന്ന കുറെ ആളുകൾ ആ മറുപടി നന്നായി എന്നാണ് പറഞ്ഞത്.

എനിക്ക് ഇഷ്ടം അല്ലാത്ത മോശം രീതിയിൽ ഉള്ള കമന്റ് ആര് പറഞ്ഞാലും അപ്പോൾ തന്നെ ഞാൻ മറുപടി കൊടുക്കും. അതിനു ശേഷം മാത്രമേ ഞാൻ വീട്ടിൽ പോലും പറയുകയുള്ളൂ. അന്ന് ആ ചേട്ടൻ അക്കൗണ്ട് ഡീആക്ടിവ് വരെ ചെയ്തു. ഇനിയും ആര് ആരെങ്കിലും മോശം ആയി പറഞ്ഞാൽ തക്കതായ മറുപടി നൽകുകയും അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് സ്റ്റോറി ആക്കി ഇടുകയും ചെയ്യും – നന്ദന വർമ്മ.