Malayali Live
Always Online, Always Live

മമ്മൂട്ടി ചിത്രം വരെ ചെയ്ത സംവിധായകനെ, സിനിമ ഇറങ്ങിയപ്പോൾ തല്ലേണ്ടിവന്ന അവസ്ഥയെ കുറിച്ച് നടി വിചിത്ര..!!

2,970

മലയാളത്തിൽ പ്രമുഖ സംവിധായകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി വിചിത്ര. പ്രമുഖ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.

വിശ്വാസ വഞ്ചന കാണിച്ച സംവിധായകനെ താൻ വർഷങ്ങൾക്കു മുന്നേ തല്ലിയിട്ടുണ്ട് എന്ന് താരം പറയുന്നു. വിചിത്രയുടെ വാക്കുകൾ ഇങ്ങനെ..

വർഷങ്ങൾക്ക് മുന്നേ ഒരു മലയാളം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഷക്കീല ഒക്കെ തിളങ്ങി നിൽക്കുന്ന സമയം ആണ്. അതുകൊണ്ടു ഞാൻ ചെയ്യുന്ന സിനിമ വിജയം ആകുമോ എന്നുള്ള സംശയം ഉണ്ടായിരുന്നു. അത് ഞാൻ സംവിധായകനും ആയി തുറന്നു പറഞ്ഞു. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്ത ആൾ ആയിരുന്നു എന്നാണ് അയാൾ എനിക്ക് മറുപടി തന്നത്.

മാന്യമായ രീതിയിൽ മാത്രമേ സിനിമയിൽ തന്റെ ഭാഗങ്ങൾ ചിത്രീകരണം നടത്തൂ എന്ന് അയാൾ എനിക്ക് വാക്ക് തന്നു. ആ വിശ്വാസത്തിൽ പരീക്ഷ പോലും എഴുതാതെ ഞാൻ ആണ് സിനിമ ചെയ്തു. എന്നാൽ ചിത്രീകരണം പൂർത്തിയാക്കി ഞാൻ മടങ്ങി കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ വീണ്ടും എന്ന വിളിച്ചു. കുറച്ചു ഷൂട്ടിംഗ് കൂടി ബാക്കി ഉണ്ടെന്നു അയാൾ പറഞ്ഞു. ചെയ്യാൻ ഉള്ള ഒരു ബ ലാൽ ക്കാര രംഗവും കുളിസീനും.

മോശം ആയി ഒന്നും സിനിമ വരുമ്പോൾ ഉണ്ടാകില്ല എന്ന് പറഞ്ഞു എങ്കിൽ കൂടിയും അത് പോസ്റ്ററിൽ തന്നെ വന്നു. അതോടെ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് കിട്ടി. ഇതുകൂടി ആയപ്പോൾ ദേഷ്യം സഹിക്കാൻ കഴിയാതെ ഞാൻ അയാളെ കാണാൻ പോയി. അയാളെ കണ്ടപ്പോൾ തന്നെ കരണം നോക്കി അടിക്കുക ആണ് ചെയ്തത്. തുടർന്ന് അറിയാവുന്ന ചീത്ത ഒക്കെ വിളിച്ച ശേഷം ആണ് അവിടെ നിന്നും ഇറങ്ങി പോന്നത്.