Malayali Live
Always Online, Always Live

കാലുകൾ മാത്രമല്ല; ബട്ടും ബ്രെയിനുമുണ്ട്; ആക്ഷൻ ഹീറോ ബിജുവിലെ താരത്തിന്റെ കിടിലം പ്രതികരണം..!!

6,244

അനശ്വര ഒരു ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കു വെച്ചതിന്റെ അലയൊളികൾ ഇതുവരെ അവസാനിച്ചിട്ടില്ല. താരത്തിന് എതിരെ സദാചാര ആങ്ങളമാർ എത്തിയത് എങ്കിൽ അതിൽ ഏറെയും വ്യക്തിയെയും കുടുംബത്തെയും ഒരുപോലെ ആക്രമിക്കുന്ന കമെന്റുകൾ ആയിരുന്നു.

നിനക്കൊക്കെ വീട്ടിൽ ചോദിക്കാൻ ആരുമില്ലേ എന്നും ഇനി ബിക്കിനിയിൽ ആണോ വരുന്നത് എന്ന് തുടങ്ങിയ കമെന്റുകൾ കൊണ്ട് നിറഞ്ഞപ്പോൾ ആണിന് മാത്രമല്ല പെണ്ണിനും കാലുകൾ ഉണ്ടെന്നും അത് പ്രദർശനം നടത്തിയാൽ എന്താണ് എന്നുള്ള ചോദ്യവുമായി റിമ കല്ലിങ്കൽ ആണ് ആദ്യം പിന്തുണ ആയി എത്തിയ നടി തുടർന്ന് അഹാന കൃഷ്ണയും ഗ്രെസ് ആന്റണിയും കനി കുസൃതിയും
പ്രിയാമണിയും മീര നന്ദനും ഒക്കെ എത്തി.

ഇപ്പോഴിതാ ഈ വിഷയത്തിൽ ആക്ഷൻ ഹീറോ ബിജുവിൽ സൂരജ് വെഞ്ഞാറമൂടിന്റെ ഭാര്യ ആയി തിളക്കമാർന്ന വേഷം ചെയ്ത അഭിജ എത്തിയത്. അഭിജാ ഒരു ബിക്കിനി ധരിച്ചുകൊണ്ടുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

കാലുകൾ മാത്രമല്ല ബട്ടും ബ്രെയിനും സ്ത്രീകൾക്ക് ഉണ്ടെന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വുമൺ ഹാവ് ലെഗ്‌സ് എന്ന ഹാഷ്ടാഗ് നൽകുവാനും താരം മറന്നട്ടില്ല. ആക്ഷൻ ഹീറോ ബിജു നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

അഹാന കൃഷ്ണ അന്ന ബെൻസ് ഗ്രേസ് ആന്റണി പ്രിയാമണി കനി കുസൃതി നസ്രിയ തുടങ്ങി ഒട്ടേറെ താരങ്ങൾ റിമ കല്ലിങ്കലിനും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.