Malayali Live
Always Online, Always Live

നടിക്കൊപ്പമില്ല; ദിലീപ് കേസിൽ ഭാമയും സിദ്ദിഖും കൂറുമാറി..!!

3,026

കൊച്ചിയിൽ പ്രമുഖ നടിക്ക് ഉണ്ടായ ദുരനുഭവത്തിന്റെ കേസ് കോടതിയിൽ പുരോഗമിക്കുമ്പോൾ പ്രമുഖ താരങ്ങൾ നൽകിയ മിഴിയിൽ നിന്നും വ്യതിചലിച്ചു താരങ്ങൾ. പുതുതായി കൂറുമാറിയത് നടൻ സിദ്ദിഖും ഭാമയും ആണ്.

കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷികൾ ആയി ഹാജരായ ഇരുവരും തുടർന്ന് അമ്മ സ്റ്റേജ് ഷോ പരിശീലന ക്യാമ്പിൽ ഉണ്ടായത് നടിയും ദിലീപും തമ്മിൽ ഉണ്ടായ തർക്കത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.

എന്നാൽ നേരത്തെ ഇക്കാര്യം ഇരുവരും സ്ഥിരീകരണം നടത്തിയിരുന്നു. ഇതോടെ ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുക ആയിരുന്നു. നേരത്തെയും റിമി ടോമി അടക്കം ഉള്ള ആളുകൾ കൂറുമാറിയിരുന്നു.