Malayali Live
Always Online, Always Live

പുതിയ മേക്കവറിൽ ആരാധകരെ വിസ്മയിപ്പിച്ചു എസ്തർ അനിൽ; അടിപൊളി എന്ന് സോഷ്യൽ മീഡിയ..!!

2,970

മലയാളത്തിൽ ഒരു സിനിമ അമ്പത് കോടി ബോക്സ് ഓഫീസിൽ കളക്ഷൻ നേടാൻ കഴിയും എന്ന് കാണിച്ചു തന്ന ചിത്രം ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. സിനിമ റിലീസ് ചെയ്തു വർഷങ്ങൾ പിന്നിടുമ്പോഴും ആ സിനിമയിൽ കൂടി ഇന്നും അറിയപ്പെടുന്ന ഒട്ടേറെ താരങ്ങൾ ഉണ്ട്. അതിൽ ഒരാൾ ആണ് എസ്തർ അനിൽ.

മോഹൻലാലിന്റെ ഇളയ മകളുടെ വേഷത്തിൽ എത്തിയ താരം 12 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു ദൃശ്യം ചെയ്യുന്നത്. ഇന്ന് 19 വയസ്സ് ഉള്ള താരം കൂടുതലും ശ്രദ്ധ നേടുന്നത് തന്റെ ഫോട്ടോ ഷൂട്ടുകളിൽ കൂടി ആണ്. വയനാട് സ്വദേശിയായ എസ്തർ 2010 മുതൽ അഭിനയ ലോകത്തിൽ ഉണ്ട്. ഓള് എന്ന ചിത്രത്തിൽ കൂടി നായിക ആയും താരം അരങ്ങേറിയിരുന്നു.

ദൃശ്യം എന്ന വമ്പൻ വിജയ ചിത്രം മലയാളം കടന്നു തമിഴിലും തെലുങ്കിലും എത്തിയപ്പോഴും എസ്തർ തന്നെ ആയിരുന്നു ആ വേഷം ചെയ്തത്. അനുമോൾ എന്ന കഥാപാത്രം ആയി ആയിരുന്നു എസ്തർ ദൃശ്യത്തിൽ എത്തിയത്.

നടി എസ്തർ അനിൽ നടത്തിയ പുതിയ ഫോട്ടോഷൂട്ടിൽ ഗ്ലാമർ ലുക്കിൽ ആണ് എസ്തർ അനിൽ എത്തിയത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഗംഭീര മേക്കോവറിന് പിന്നിൽ.