Malayali Live
Always Online, Always Live

പ്രായമോ മതമോ നോക്കിയില്ല പ്രണയിച്ചത് ചാറ്റിലൂടെ പരിചയപ്പെട്ടു, ഒളിച്ചോടി; ജോമോള്‍

3,831

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ കുട്ടി ഉണ്ണിയാര്‍ച്ചയായി മലയാളസിനിമയിലെത്തിയ നടിയാണ് ജോമോള്‍. തുടര്‍ന്ന് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ എന്നീ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് താരം കാലെടുത്ത് വെക്കുന്നത്.

എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയില്‍പ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോള്‍ മലയാളികള്‍ക്കു പ്രിയങ്കരിയായി മാറിയത്. വിവാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്.

2002 വിവാഹിതയായ ജോമോള്‍ പിന്നീട് സിനിമയില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. പ്രണയിച്ച്‌ വിവാഹം ചെയ്ത ജോമോള്‍ തന്റെ പ്രണയകാലങ്ങളെക്കുറിച്ച്‌ വീണ്ടും മനസ്സ് തുറക്കുകയാണ്. സോഷ്യല്‍മീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല..

ആ കാലത്താണ് ആ യാഹു പ്രണയം മൊട്ടിട്ടത്. 2001 ലായിരുന്നു അത്. ഞങ്ങള്‍ യാഹുവിലൂടെ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു.. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു.. അത് പതിയെ സ്വകാര്യമായി. ചാറ്റിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പ്രായം അല്‍പം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു.

അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെയല്ലാതെ മറ്റാരെയും അറിയില്ലായിരുന്നു. ശോഭനയുടെ വലിയ ആരാധകനായിരുന്നു പുള്ളി. ഞാന്‍ മലയാള സിനിമയില്‍ അത്ര പ്രധാന്യം ഇല്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ മനസിലാക്കിയത്. പിന്നീട് മയില്‍പ്പീലിക്കാവൊക്കെ ചെയ്യുന്ന സമയത്താണ് ഞാന്‍ നായിക വേഷം ചെയ്യുന്ന നടിയാണ് എന്നൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞത്’.

വിവാഹത്തിന് ശേഷം ജോമോള്‍ ഗൗരി എന്ന പേര് സ്വീകരിച്ചു. ആര്യയും ആര്‍ജയുമാണ് മക്കള്‍…