Malayali Live
Always Online, Always Live

ആ താരം ബിഗ് ബോസ്സിൽ നിന്നും പുറത്തു പോയതല്ല; 50 ആം ദിവസത്തിൽ വമ്പൻ സർപ്രൈസ് ഒരുക്കി ബിഗ് ബോസ് മലയാളം..!!

3,428

2021 ഫെബ്രുവരി 14 നു തുടങ്ങിയ ഇന്ന് ഈസ്റ്റർ ദിനത്തിൽ അമ്പത് ദിവസം തികഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക് പോയിരുന്നു. പരസ്പരം യാതൊരു വിധ മുന്പരിചയവും ഇല്ലാത്ത ആളുകൾ തന്നെ ആയിരുന്നു കൂടുതലും.

ബിഗ് ബോസ് സീസൺ 3 മലയാളം ആരംഭിക്കുന്നത് 2021 ഫെബ്രുവരി 14 ആണ്. 50 ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരം കൂടുതൽ ശക്തി പ്രാപിക്കുന്നത് ആയി ആണ് കാണുന്നത്. ബിഗ് ബോസ്സിൽ മത്സരം കൊടുക്കുമ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മണിക്കുട്ടൻ ടിമ്പൽ സജിന ഫിറോസ് എന്നിവർക്ക് ആണ്. ബിഗ് ബോസ് വീട്ടിൽ നിന്നും ആദ്യം പുറത്തേക്ക് പോയത് ലക്ഷ്മി ജയൻ ആയിരുന്നു.

പിന്നീട് മിഷേലും എയിഞ്ചലും മുപ്പത്തിയഞ്ചാം ദിവസം രമ്യ പണിക്കരും അതിനു ശേഷം ടിമ്പലിന്റെ ചങ്കായി നിന്ന മജസിയ ഭാനുവും കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മിയും ആണ് പുറത്തേക്കു പോയത്. എന്നാൽ മുപ്പത്തിയഞ്ചാം ദിവസം പുറത്തേക്കു പോയ രമ്യ പണിക്കർ വീണ്ടും ബിഗ് ബോസ് വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്.

ഇത്രേം ദിവസം കോറന്റൈനിൽ ആയിരുന്നു എന്നാണ് രമ്യയെ കുറിച്ച് മോഹൻലാൽ പറഞ്ഞത്. എന്തായാലും മത്സരം വീണ്ടും കനക്കും എന്നാണ് താരം വീണ്ടും എത്തിയതോടെ പ്രേക്ഷകർ കരുതുന്നത്.