Malayali Live
Always Online, Always Live

റിതു മന്ത്ര കാമുകനെ തേച്ചോ; ജിയ ഇറാനിയുടെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് വൈറലാകുന്നു..!!

3,780

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയ രണ്ടു പെൺകുട്ടികളിൽ ഒരാൾ ആണ് റിതു മന്ത്ര. ഏറെക്കുറെ ജെനുവിനായി കളിച്ച താരം കൂടി ആണ് റിതു മന്ത്ര. കഴിഞ്ഞ രണ്ടു തവണത്തേക്കാൾ വ്യത്യസ്തമായ മത്സരവും മത്സരാർത്ഥികളും ആയിരുന്നു ഇത്തവണ ബിഗ് ബോസ്സിൽ ഉണ്ടായിരുന്നത്.

അതിൽ ഒരാൾ ആണ് റിതു മന്ത്ര. ഗായിക , മോഡൽ , അഭിനേതാവ് എന്നി നിലയിലൊക്കെ തിളങ്ങിയിട്ടുള്ള ആൾ കൂടി ആണ് റിതു. ബിഗ് ബോസ് പുത്തൻ സീസൺ ആരംഭിച്ച ആദ്യ ദിവസം മുതൽ വീട്ടിലുള്ള റിതു ആരുമായും അത്രവലിയ അടുപ്പമാകാൻ കൂട്ടാക്കാത്ത പ്രകൃതമാണ്. തനിക്ക് അത്രമേൽ വൈകാരികത ഉള്ള സുഹൃത്തുക്കൾ ഇതുവരെയും ബിഗ് ബോസ് വീട്ടിൽ നിന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന റിതു.

ആദ്യ കാലത്തിൽ മണികുട്ടനുമായി പ്രണയത്തിൽ ആകുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കി എങ്കിൽ കൂടിയും വഴുതി മാറുക ആയിരുന്നു. മോഹൻലാൽ അടക്കം ചോദിച്ചപ്പോൾ അത്തരത്തിൽ ഒരു ബന്ധം താൻ ആഗ്രഹിക്കുന്നില്ല എന്നും ഇതുപോലെ അവിവാഹിതയായി മുന്നോട്ട് പോകാൻ ആണ് ആഗ്രഹം എന്ന് അറിയിക്കുകയും ആയിരുന്നു.

തുടർന്ന് തന്നെക്കാൾ പ്രായം കുറഞ്ഞ റംസാനുമായി ഉള്ള അമിതമായ അടുപ്പം ബിഗ് ബോസ് വീട്ടിൽ ഉള്ളവർ തന്നെ തെറ്റിദ്ധരിച്ചു എങ്കിൽ കൂടിയും അതും വെറുതെ ആണെന്ന് റിതു പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വെറും ഗെയിം മാത്രമായിരുന്നു എന്ന് കാണിച്ചുകൊണ്ട് ആയിരുന്നു മോഡ് ജിയ ഇറാനി എത്തുന്നത്. ബിഗ് ബോസ്സിൽ പ്രണയം ഇല്ല എന്ന് ആദ്യം പറഞ്ഞ റിതു പിന്നീട് തനിക്ക് ഒരു പ്രണയം ഉണ്ട് എന്നും എന്നാൽ അത് തിരിച്ചു ചെല്ലുമ്പോൾ ഉണ്ടാകുമോ എന്ന് അറിയില്ല എന്നും ആയിരുന്നു അവസാന സമയത്തിൽ പറഞ്ഞത്.

അതെ സമയം റിതു പ്രണയം തുറന്നു പറയാത്തത് താനും ഭാര്യയുമായി ഉള്ള വിവാഹ മോചന കേസ് നടക്കുന്നത് കൊണ്ട് ആണ് എന്നും എന്നാൽ റിതു ബിഗ് ബോസ്സിൽ പോയതിന് ശേഷം ആണ് വിവാഹ മോചനം ലഭിച്ചത് എന്നും എല്ലാം ജിയ ഇറാനി പറഞ്ഞിരുന്നു. എന്നാൽ ഇൻസ്റ്റാഗ്രാമിൽ നിരവധി പോസ്റ്റുകളുമായി എത്തിയിരുന്ന ജിയാ ഇറാനിയെ ബിഗ് ബോസ്സിൽ നിന്നും തിരിച്ചു വന്ന റിതു തിരിഞ്ഞു പോലും നോക്കിയില്ല എന്നാണ് ആരാധകർ പറയുന്നത്. ജിയയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ പോലും ചെയ്തട്ടില്ല റിതു ഇതുവരെ.

എന്നാൽ സോഷ്യൽ മീഡിയയിൽ റിതു സജീവമായി നിൽക്കുന്നതും ഉണ്ട്.. അതെ സമയം ജിയ തന്റെ ഇൻസ്റ്റാഗ്രാം പബ്ലിക്ക് അക്കൗണ്ട് പ്രൈവറ്റ് ആക്കുകയും കൂടാതെ യൂആർഎൽ അടക്കം മാറ്റുകയും ചെയ്തിരുന്നു. അതെ സമയം ഇപ്പോൾ ജിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത ഒരു സ്റ്റോറി ആണ് റിതു തേച്ചു എന്ന് ആരാധകർ പറയാൻ കാരണം. പോസ്റ്റ് ഇങ്ങനെ.. മോനെ എന്ന് വിളിക്കാമോ എന്ന് അറിയില്ല. ഒരു അനിയനെ പോലെ ഉള്ളിൽ സ്നേഹം തോന്നുന്നു.

എനിക്ക് 40 വയസ്സ് ഉണ്ട് . സാധാരണ ഒരു വീട്ടമ്മ. ആദ്യം ഒക്കെ മോനെ കാണുമ്പോൾ ദേഷ്യവും വെറുപ്പും തോന്നി. കാരണം ഋതുവിന്റെ ഫോട്ടോ മോൻ പോസ്റ്റ് ചെയ്യുബോ ഇവനൊക്കെ എന്തിന്റെ സൂക്കേട് എന്നായിരുന്നു ഫീൽ. പക്ഷെ ഇപ്പോൾ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും മുമ്പിൽ തീയുടെ ചിരിച്ചു നിൽക്കുന്ന നിന്നെ കാണുമ്പോൾ മനസ്സ് നീറുന്നു. വേണ്ടാത്തവരെ വിട്ടുകളയാൻ കുറ്റപ്പെടുത്താൻ കഴിയാതേ മനസ്സ് നിറയെ സ്നേഹവും ആയി നിസഹായതയോടെ ഉള്ളിലെ വേദനയും ജീവനെ പോലെ സ്നേഹിക്കുന്ന ഒരാളുടെ അവഗണനയും സഹിച്ചു നിൽക്കുന്ന ഈ മനോഭാവം ഉണ്ടല്ലോ അതിനു ബിഗ് സല്യൂട്ട്.

പകരം വെക്കാൻ ഇനി ഒരാൾ ഉണ്ടാവില്ല എന്നപോലെ ആത്മാർഥമായി സ്നേഹിച്ചിട്ടും അവർ അത് മനസിലാക്കാതെ പോകുന്ന അവസ്ഥ തകർന്നു പോകും.. മോനെ നിന്റെ ചിരി എന്നും ഉണ്ടാകട്ടെ കണ്ണുകൾ നിറയുന്നു.. പറയാൻ വന്നത് അതുപോലെ ടൈപ്പ് ചെയ്‌തോ എന്നിറിയില്ല. എന്നാലും പറയാതെ വയ്യ.. ഇങ്ങനെ ആയിരുന്നു കുറിപ്പ്. എന്റെയും കണ്ണുകൾ നിറയുന്നു എന്നായിരുന്നു ജിയ മറുപടി ആയി കുറിച്ചത്.