Malayali Live
Always Online, Always Live

റിമി ടോമി മലയാളത്തിലെ യുവനടനെ പുനർവിവാഹം കഴിക്കുന്നു; എല്ലാം തുറന്നു പറഞ്ഞു റിമി ടോമിയും; ഇപ്പോളാണ് ആശ്വാസം ആയതെന്ന് ആരാധകരും..!!

4,460

മലയാളത്തിൽ ഏറെ ആരാധകരുള്ള ഗായികയും അവതാരകയും നടിയുമെല്ലാം ആണ് റിമി ടോമി. ഗാനമേളകളിൽ കൂടി ആയിരുന്നു റിമി ടോമി ഗാനലോകത്തിൽ ശ്രദ്ധ നേടുന്നത്.

മീശമാധവൻ എന്ന ചിത്രത്തിൽ ചിങ്ങമാസം എന്ന ഗാനം പാടിക്കൊണ്ട് ആയിരുന്നു ആയിരുന്നു റിമി സിനിമ പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി ഷോകളിൽ അവതാരക ആയും സിനിമയിൽ നായികാ ആയും എല്ലാം താരം എത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോക്ക് ഡൌൺ കാലത്തിൽ യൂട്യൂബ് ചാനെൽ തുടങ്ങിയ റിമി വ്ലോഗിങ്ങിൽ കൂടിയും നിരവധി ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ മോഡലിങ്ങിൽ ശരീര പരിപാലനത്തിൽ കൂടിയും താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. 2008 ആയിരുന്നു റിമി ടോമി വിവാഹം കഴിക്കുന്നത്. എന്നാൽ റോയിസുമായി ഉള്ള പതിനൊന്ന് വര്ഷം നീണ്ട വിവാഹ ജീവിതം റിമി ടോമി അവസാനിപ്പിക്കുമ്പോൾ ഇരുവർക്കും കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ വിവാഹം മോചനം കഴിഞ്ഞ റോയിസ് അടുത്ത വിവാഹം കഴിക്കുകയും വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ റിമി ടോമിയും രണ്ടാം വിവാഹം കഴിക്കും എന്നുള്ള വാർത്തകൾ എത്തിയത്. എന്നാൽ ഈ വിഷയത്തിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നുള്ളത് റിമി ടോമി തന്നെ ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴി പറയുന്നത്.

രണ്ടുദിവസങ്ങൾ ആയി എനിക്ക് തുടർച്ചയായി ഫോൺ കോളുകൾ വരുകയാണ്. എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യം കല്യാണം ആയോ റിമി എന്ന്. ഞാൻ വിവാഹം കഴിക്കുന്നു എന്നുള്ള തരത്തിൽ നിരവധി വിഡിയോകൾ വാർത്തകൾ എന്നിവ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി പ്രചരിക്കുന്നത്. അതെല്ലാം വ്യാജമായ പ്രചാരണങ്ങൾ ആണ്.

എന്നാൽ എന്നിൽ നിന്നും രണ്ടാം വിവാഹം കഴിക്കുന്നു എന്ന തരത്തിൽ യാതൊരു വിധ സൂചനകൾ നൽകാതെ തന്നെ ഇത്തരം വാർത്തകൾ വന്നതിന്റെ അടിസ്ഥാനം എന്താണ് എന്ന് തനിക്ക് മനസിലാവുന്നില്ല എന്ന് റിമി ടോമി പറയുന്നു. ഭാവിയിൽ എന്തെങ്കിലും തീരുമാനം തന്റെ വിവാഹ കാര്യത്തിൽ എടുത്താൽ എന്തായാലും നിങ്ങളെ ഞാൻ അറിയിക്കും.

ഞാൻ പറഞ്ഞാൽ മാത്രം ഇത്തരം കാര്യങ്ങൾ നിങ്ങൾ വിശ്വസിച്ചാൽ മതിയെന്നും റിമി ടോമി പറയുന്നു. നിർത്താതെ ഉള്ള ഫോൺ കോളുകൾ വരുന്നത് കൊണ്ട് ആണ് ഇത്തരത്തിൽ ഉള്ള മറുപടികൾ നൽകുന്നത്. എന്റെ അകര്യങ്ങൾ അറിയാൻ നിങ്ങൾ കാണിക്കുന്ന താല്പര്യം ആണെല്ലോ അതിനുള്ള കാരണം.

അതുകൊണ്ടു ആണ് ഇത്തരത്തിൽ ഒരു വീഡിയോ താൻ ചെയ്യുന്നത് എന്നും റിമി ടോമി പറയുന്നു. ഒരു ചലച്ചിത്ര താരത്തിനെ റിമി ടോമി വിവാഹം കഴിക്കുന്നു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ എത്തിയത്.